Suppport Us

ഈ സംരംഭത്തിൽ അനുകൂല മനോഭാവമുള്ള ആർക്കു വേണമെങ്കിലും താഴെപ്പറയുന്ന പല രീതികളിൽ തിരക്കവിതയുടെ ഭാഗമാകാം.

1
സാമ്പത്തികമായി സഹായിക്കാം. തിരക്കവിത വെബ്സൈറ്റ് നിലനിര്‍ത്തുവാന്‍ ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കാം.

2
പരസ്യങ്ങൾ നൽകാം. നിങ്ങൾ നൽകുന്ന പരസ്യങ്ങൾ സ്വീകരിക്കാൻ തിരക്കവിത തയ്യാറാണ്. എഴുത്തുകാർക്കു തങ്ങളുടെ പുസ്തകങ്ങളെ സംബന്ധിച്ച പരസ്യങ്ങളും തിരക്കവിതയിൽ നൽകാവുന്നതാണ്.

3
വെബ്സൈറ്റില്‍ കവികളെയും അവരുടെ കവിതകളെയും ഉള്‍പ്പെടുത്തുവാന്‍ ഡാറ്റ എൻട്രി, പ്രൂഫ് വായന തുടങ്ങിയവ ചെയ്തു തരാവുന്നതാണ്.

4
നിങ്ങൾ ഒരു കവിയാണെങ്കിൽ, സ്വന്തം കവിതകള്‍ ക്രിയേറ്റിവ് കോമൺസിന്റെ ഏതെങ്കിലും യുക്തമായ പകർപ്പവകാശനിബന്ധന അനുസരിച്ച് തിരക്കവിതയില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുവാദം നല്‍കുക.

5
കവിതകളുടെ ഓഡിയോ പതിപ്പിലേക്കായി ശബ്ദലേഖനം ചെയ്യുവാൻ സഹായിക്കുക. അവതരണകവിതയില്‍ കഴിവുള്ളവര്‍ കവിതകള്‍ അവതരിപ്പിച്ചു അതിന്‍റെ വീഡിയോ നല്‍കുക.

6
കവിതാവായനയിലൊതുങ്ങി നിൽക്കുന്ന ഒരാളാണെങ്കിൽ, ഏതൊക്കെ കവികളും കവിതകളും തിരക്കവിതയില്‍ ഉൾപ്പെടണമെന്ന നിങ്ങളുടെ നിര്‍ദേശം ഞങ്ങളെ അറിയിക്കുക  

7
ഈ വിവരം സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക.

ബന്ധപ്പെടുക
സുജീഷ് - letter.sujeesh@gmail.com
അരുൺ പ്രസാദ് - itsntarunn@gmail.com