എൻ. കുമാരനാശാൻ


എൻ. കുമാരനാശാൻ
1873 ഏപ്രിൽ 12ന് ചിറയിൻകീഴ് താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിൽ ജനിച്ചു. ആധുനിക കവിത്രയത്തിലൊരാൾ.

1891ൽ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാൻറെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്‌കൃതഭാഷ, ഇംഗ്ലീഷ് ഭാഷ പഠനമുൾപ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു. ഡോ. പൽപ്പുവിൻറെ കൂടെ ബംഗളൂരുവിലും കൽക്കത്തയിലും താമസിച്ചു പഠിക്കുന്ന കാലത്ത് രവീന്ദ്രനാഥ ടാഗോർ, ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ് തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇരുപതിനായിരത്തിൽപരം വരികളിൽ വ്യാപിച്ചുകിടക്കുന്ന പതിനേഴു കൃതികളാണ് ആശാൻറെ കാവ്യസമ്പത്ത്. നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത് കോടതി ജഡ്ജി, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1924 ജനുവരി 16ന് പല്ലനയാറ്റിലുണ്ടായ റഡീമർ ബോട്ടപകടത്തിൽ അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.

കുമാരാനാശാന്റെ കവിതകൾ