എ. അയ്യപ്പൻ

എ. അയ്യപ്പൻ
1949 ഒക്ടോബർ 27നു തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അയ്യപ്പന്‍റെ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സിൽ അമ്മയും. സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

2010ലെ കവിതയ്ക്കുള്ള ആശാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23ന് ചെന്നൈയിൽ പുരസ്‌കാരം ഏറ്റുവാങ്ങാനിരിയ്‌ക്കേ, ഒക്ടോബർ 21ന് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു. കനകശ്രീ അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, എസ്.ബി.ടി. അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ബുദ്ധനും ആട്ടിങ്കുട്ടിയും, വെയിൽ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, പ്രവാസിയുടെ ഗീതം എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.

എ. അയ്യപ്പന്‍റെ കവിതകള്‍