ഉച്ച തിരിഞ്ഞ്

ഉച്ച തിരിഞ്ഞ്

മൊഴിമാറ്റം: സച്ചു തോമസ്‌
                                                                                                                                                                 
കടൽ നോക്കാതെ എഴുതുമ്പോൾ
അയാളറിയുന്നു, പേനത്തുമ്പു വിറച്ചു തുടങ്ങുന്നത്.
വേലി കുറുകെ മുറിച്ചു തിര പോകുന്നുണ്ട്.
പക്ഷെ അതല്ല,
നൂൽബന്ധമില്ലാതെ അവളന്നേരം
മുറിയിലേക്ക് വന്നതാണ് കാരണം.
ഉറക്കച്ചടവിൽ,
താനെവിടെന്നുപോലുമറിയാതെ.
നെറ്റിയിൽ നിന്ന് മുടി വകഞ്ഞ്,
തല കുമ്പിട്ട്,
കണ്ണുകൾ അടച്ച്
അവളിരുന്നു, ടോയ്‌ലറ്റിൽ.
കാലുകൾ അകന്നു.
വാതിൽവഴി അതയാൾ കാണുന്നു.
ഒരുപക്ഷെ അവൾ ഓർമ്മിക്കുകയാവാം,
രാവിലെ നടന്നത്,
എന്തെന്നാൽ,
തെല്ലിട കഴിഞ്ഞ്
അവൾ ഒറ്റക്കണ്ണാൽ
അയാളെ നോക്കുന്നു.
എന്നിട്ട് മധുരമായി ചിരിക്കുന്നു

An Afternoon

As he writes, without looking at the sea,
he feels the tip of his pen begin to tremble.
The tide is going out across the shingle.
But it isn't that. No,
it's because at that moment she chooses
to walk into the room without any clothes on.
Drowsy, not even sure where she is
for a moment. She waves the hair from her forehead.
Sits on the toilet with her eyes closed,
head down. Legs sprawled. He sees her
through the doorway. Maybe
she's remembering what happened that morning.
For after a time, she opens one eye and looks at him.
And sweetly smiles.

റെയ്മണ്ട് കാർവർ

കഥാകൃത്തും കവിയും. ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായ കാർവർ 1938  മെയ് 15 ന് അമേരിക്കയിലെ ഒറേഗനിൽ ജനിച്ചു. കത്തീഡ്രൽ, വാട്ട് വീ ടോക് എബൌട്ട് വെൻ വി ടോക് എബൌട്ട് ലവ് തുടങ്ങിയ കഥാ സമാഹാരങ്ങളിലൂടെ ശ്രദ്ധേയനായി. 'വേർ ഐ ആം കോളിംഗ് ഫ്രം' തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ്. 'ഓൾ ഓഫ് അസ്' എന്ന സമാഹാരത്തിൽ മുഴുവൻ കവിതകളും ഉൾപ്പെട്ടിട്ടുണ്ട്. 1988 ആഗസ്റ്റ് രണ്ടിന് അന്തരിച്ചു.