അൻവർ അലി

അൻവർ അലി
1966 ജൂലൈ 1-ന്‌ തിരുവനന്തപുരം ജില്ലയിലെ ചിറയൻ‌കീഴിൽ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റയുടെ കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേ‌ഴ്സിൽ നിന്നും എം.ഫിൽ ബിരുദവും നേടി. ഇപ്പോൾ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ ജീവനക്കാരനാണ്‌. വിവർത്തകൻ. സിനിമാ/ഡോക്യുമെന്ററി മേഖലയിലും പ്രവർത്തിക്കുന്നു.

മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ എന്നിവ കവിതാസമാഹാരങ്ങളാണ്. ജപ്പാനീസ് വിദ്യാഭ്യാസരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ച തെത്സുകോ കുറയോനഗിയുടെ ടോട്ടോച്ചാൻ എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. കവിതകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, ആസ്സാമീസ്, മറാഠി, ഗുജറാത്തി, മൈഥിലി തുടങ്ങിയ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പക്ഷിക്കൂട്ടം എന്ന സാഹിത്യപ്രസിദ്ധീകരണത്തിന്റെയും കവിതക്ക് ഒരിടം എന്ന കവിതകൾക്കു മാത്രമായുള്ള പ്രസിദ്ധീകരണത്തിന്റെയും സഹ-എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കവിതകൾക്ക് കുഞ്ചുപിള്ള സ്മാരക അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 അൻവർ അലിയുടെ കവിതകൾ