ഡി. വിനയചന്ദ്രൻ

ഡി. വിനയചന്ദ്രൻ
1946 മെയ് 16-ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ സര്‍വകലാശാലകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 2013 ഫെബ്രുവരി 11നു അന്തരിച്ചു.

നരകം ഒരു പ്രേമകവിതയെഴുതുന്നു, വീട്ടിലേയ്ക്കുള്ള വഴി, ദിശാസൂചി, കായിക്കരയിലെ കടൽ, സമയമാനസം, സമസ്തകേരളം പി.ഒ, ഡി. വിനയചന്ദ്രന്റെ കവിതകൾ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1992ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006ലെ ആശാൻ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഡി. വിനയചന്ദ്രന്റെ കവിതകൾ