കെ. എ. ജയശീലൻ

കെ. എ. ജയശീലൻ
1940ൽ കോഴിക്കോട് ജനിച്ചു. കവിയും ഭാഷാശാസ്ത്രജ്ഞനും. ഫറോക്ക് ഗവൺമെന്റ് ഗണപത് ഹൈസ്‌കൂൾ, ഫറോക്ക് കോളേജ്, മദ്രാസ് കൃസ്ത്യൻ കോളേജ്, വിശ്വഭാരതി യൂണിവേഴ്‌സിറ്റി, ലാൻകാസ്റ്റർ യൂണിവേഴ്‌സിറ്റി യു.കെ, സൈമൺ ഫ്രെയ്‌സർ യൂണിവേഴ്‌സിറ്റി കാനഡ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിഐഇഎഫ്എൽ ഹൈദരാബാദിൽ അടക്കം വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. ആരോഹണം, കവിതകൾ: കെ.എ. ജയശീലൻ, ജയശീലന്റെ കവിതകൾ, ആമയും കാലവും എന്നിവ കവിതാസമാഹാരങ്ങൾ.

കെ.എ ജയശീലന്റെ കവിതകൾ