കെ. ആർ ടോണി
1964-ൽ തൃശൂരില്‍ ജനനം. തൃശൂർ സെന്റ് തോമസ് കോളേജിൽനിന്ന് ബോട്ടണിയിൽ ബിരുദമെടുത്തു. മലയാളഭാഷയിലും സാഹിത്യത്തിലും എം.എ, എം.ഫില്‍, പിഎച്ച്ഡി. ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. ന്യൂഡല്‍ഹിയിലെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യയില്‍ നിന്നും പബ്ലിക്കേഷന്‍ ട്രെയിനിംഗ് കോഴ്സ്. സമനില, ദൈവപ്പാതി, അന്ധകാണ്ഡം, ഓ നിഷാദ, പ്ലമേനമ്മായി, യക്ഷിയും മറ്റും എന്നിവ കവിതാസമാഹാരങ്ങള്‍. പോരെഴുത്ത് പഠനസമാഹാരമാണ്. സമനില എന്ന കവിതാസമാഹാരത്തിന് കനകശ്രീ അവാര്‍ഡും വൈലോപ്പിള്ളി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കവിതക്കുള്ള 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പ്ലമേനമ്മായി എന്ന കവിതാസമാഹാരത്തിന് 2014ലെ വി.ടി. കുമാരൻ പുരസ്കാരം, എ. അയ്യപ്പൻ പുരസ്കാരം എന്നിവ ലഭിച്ചു.
കെ. ആർ ടോണിയുടെ കവിതകൾ
കെ. ആർ ടോണിയുടെ കവിതകൾ
- — അടക്കം
- — ദൈവപ്പാതി
- — കോഴിയും മനുഷ്യനും
- — ദാനം