മനോജ് കുറൂർ

മനോജ് കുറൂർ
1971 മെയ് 31 നു ജനനം,കോട്ടയം ബസേലിയസ്കോളജ് ,എസ്ബി കോളജ്, യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലറ്റേഴ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാഹിത്യത്തിൽ എം.എ,എം.ഫിൽ ബിരുദങ്ങൾ. ഉത്തമപുരുഷൻ കഥ പറയുമ്പോൾ, കോമാ എന്നിവ കവിതാ സമാഹാരങ്ങൾ. നിലം പൂത്തു മലര്‍ന്ന നാള്‍ ആദ്യ നോവല്‍.

പടിഞ്ഞാറൻ ക്ലാസിക്കൽ സംഗീതം, ക്ലാസിക്കൽ കലകൾ‍, ജനപ്രിയ സംഗീതം നാടോടികലകൾ, സിനിമ, സാഹിത്യം, സൈബർ സംസ്കാരം എന്നീ വിഷയങ്ങളിലായി അൻപതോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃത്താള കേശവൻ എന്ന കവിതക്ക് 1997-ലെ കുഞ്ചുപിള്ള സ്മാരക കവിതാ അവാർഡ്, ഉത്തമപുരുഷൻ കഥപറയുമ്പോൾ എന്ന കൃതിക്ക് 2005-ലെ എസ്.ബി.ടി. കവിത അവാർഡ്‌, കോമാ എന്ന കൃതിക്ക് 2007-ലെ സാഹിത്യ അക്കാദമി കനകശ്രീ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.

മനോജ് കുറൂരിന്റെ കവിതകൾ