ഒരു നാരുകുറവ്

പി. രാമൻ
                                                                                                                                                          
നെയ്തുതീരാറായ കൂടുകള്‍
അവസാന നാരിനുതൊട്ടുമുമ്പ്
വെടിഞ്ഞുപോയ കിളികളേ

ഒരിക്കല്‍
വിടര്‍ന്നു വിടര്‍ന്നുവന്ന
എന്റെ കണ്ണില്‍ കുടുങ്ങി

ഒരിക്കല്‍
അടുത്തടുത്തുവന്ന
ചുറ്റികമേട്ടങ്ങളില്‍ നടുങ്ങി

രണ്ട്...
അല്ല
മൂന്നു കൂടുകള്‍

ഞാനെടുത്ത്
ഈ ചാഞ്ഞചില്ലമേല്‍
തൊട്ടുതൊട്ടു തൂക്കിയിരിക്കുന്നു.

കുറവുള്ള ഓരോ നാര്
കൊക്കിലേന്തിവന്നു
ചിറകടിക്കുന്ന കിളികളേ

© 2013, പി. രാമൻ
മൂലകൃതി: ും കഞ്ും
പ്രസാധകർ: ന്റ് ബുക്ക്സ് ൃശൂർ