പി. പി രാമചന്ദ്രൻ

പി. പി രാമചന്ദ്രൻ
മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപക പരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരിക രംഗത്തു് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. അമേച്വർ നാടകപ്രവർത്തകനുമാണ്. കാണെക്കാണെ, രണ്ടായ്‌ മുറിച്ചത്‌, കാറ്റേ കടലേ, പി.പി രാമചന്ദ്രന്റെ കവിതകള്‍ എന്നിവ കവിതാസമാഹാരങ്ങൾ. പാതാളം (കഥ), പൂച്ചകുറുഞ്ഞ്യാരും അഞ്ചു മക്കളും (കഥ), പൂതപ്പാട്ട് (പുനരാഖ്യാനം), മരക്കുതിര (ചീനക്കഥകള്‍) എന്നിവ ബാലസാഹിത്യകൃതികളാണ്.

കാണെക്കാണെ 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടി. വി ടി കുമാരൻ, ചെറുകാട്‌, കുഞ്ചുപിള്ള, ചങ്ങമ്പുഴ, വി കെ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2013 ലെ പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം പി. പി. രാമചന്ദ്രന്റെ കാറ്റേ കടലേ എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. പൊന്നാനി നാടക വേദിയുടെ മുഖ്യ സംഘാടകനായും പ്രവർ‌ത്തിച്ചിട്ടുണ്ട്. അവതരണകവിത എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

പി. പി രാമചന്ദ്രന്റെ കവിതകൾ
Author photograph © Omar Sherif