പി. രാമൻ

പി. രാമൻ


1972-ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. പട്ടാമ്പി കോളേജില്‍നിന്ന്‌ മലയാളത്തില്‍ മാസ്റ്റര്‍ ബിരുദം.1980-കള്‍ക്കൊടുവില്‍ എഴുതിത്തുടങ്ങി. ആദ്യസമാഹാരം കനം കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡ്‌ നേടി. തുരുമ്പ്‌, ഭാഷയും കുഞ്ഞും എന്നിവയാണ് മറ്റു കവിതാസമാഹാരങ്ങള്‍. 2016-ല്‍ ആരംഭിച്ച  തിളനില എന്ന കവിതാപുസ്‌തക പരമ്പരയുടെ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. പട്ടാമ്പിക്കടുത്ത്‌ നടുവട്ടം ഗവ ജനതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകന്‍. കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പി. രാമന്റെ കവിതകൾ

author photograph courtesy asianet tv