കിയാരോസ്തമിയുടെ കവിതകൾ
വി. രവികുമാർ, സി എസ് വെങ്കിടേശ്വരൻ, കരുണാകരന്, സുജീഷ് എന്നിവരുടെ പരിഭാഷയിൽ
മൊഴിമാറ്റം: സി എസ് വെങ്കിടേശ്വരൻ
ഒരു പക്ഷി
പാതിരാവിൽ പാടുന്നു
അത് പക്ഷികൾക്കു പോലും
അപരിചിതം
✍
ജനാലമേൽ വീഴുന്ന
കൊയ്ത്തുകാലത്തെ ചന്ദ്രന്റെ തിളക്കം
ചില്ലുപാളികളെ വിറപ്പിക്കുന്നു
✍
പൂക്കളെക്കുറിച്ച് ഞാനോർക്കുമ്പോൾ
ഒരു കാറ്റു വീശുന്നു, തണുപ്പേറിയത്,
ഞാനെണീറ്റ് ജനലുകൾ അടക്കുന്നു
✍
ശരൽക്കാലക്കാറ്റിന്റെ ആദ്യകയ്യേറ്റം -
ഒരു പറ്റം ഇലകൾ
എന്റെ മുറിയിൽ അഭയം തേടുന്നു
✍
ഞാൻ എന്റെ ചൂണ്ടുവിരൽ
പർവ്വതത്തിലേക്ക് നീട്ടുന്നു
എന്നിട്ട് ആരാധനയോടെ നോക്കുന്നു
വിരലിന്റെ ഗാംഭീര്യത്തിലേക്ക്
✍
ഞാനിതാ നിൽക്കുന്നു
ഒരു കുന്നിന്റെ അഗ്രത്തിൽ;
എന്റെ നിഴൽ
എന്നെ വിളിക്കുന്നു
താഴ്വരയുടെ അഗാധതയിൽനിന്ന്.
മൊഴിമാറ്റം : കരുണാകരന്
പൂര്ണ്ണചന്ദ്രന്
പ്രതിഫലിക്കുന്ന വെള്ളം,
പിഞ്ഞാണത്തില്‍ നിറച്ച വെള്ളം,
തൊണ്ടവരണ്ട ഒരുവന്
അഗാധമായ ഉറക്കത്തിലും.
✍
വെള്ളത്തലമുടിയുള്ലാ പെണ്ണ്
ചെറി വിരിയുന്നതും കണ്ടുനില്ക്കുന്നു :
“എന്റെ വാര്‍ദ്ധക്യത്തിന്റെ വസന്തം വന്നുവോ?”
മൊഴിമാറ്റം: വി. രവികുമാർ
എത്ര ഖേദകരം,
കണ്ണിമയിൽ വന്നുതങ്ങിയ
മഞ്ഞലകിന്
നല്ലൊരാതിഥേയനായില്ല
ഞാനെന്നത്!
✍
വിറ കൊള്ളുന്ന കൈകൾ
തൊടുത്തുപിടിച്ച അമ്പ്
കിളിയുടെ മോചനമുഹൂർത്തം...?
✍
ഒരു മഴത്തുള്ളി
ഇലയിൽ നിന്നുരുണ്ടിറങ്ങുന്നു
ചെളിവെള്ളത്തിലേക്കു വീഴുന്നു
മൊഴിമാറ്റം: സുജീഷ്
ശരത്ത്കാല സായാഹ്നം:
ഒരു അത്തിയില
സാവധാനമടർന്നു വീഴുന്നു,
അതിന്റെ തന്നെ നിഴലിന്മേൽ
വിശ്രമം കൊള്ളുന്നു.
മൊഴിമാറ്റം: സി എസ് വെങ്കിടേശ്വരൻ
ഒരു പക്ഷി
പാതിരാവിൽ പാടുന്നു
അത് പക്ഷികൾക്കു പോലും
അപരിചിതം
✍
ജനാലമേൽ വീഴുന്ന
കൊയ്ത്തുകാലത്തെ ചന്ദ്രന്റെ തിളക്കം
ചില്ലുപാളികളെ വിറപ്പിക്കുന്നു
✍
പൂക്കളെക്കുറിച്ച് ഞാനോർക്കുമ്പോൾ
ഒരു കാറ്റു വീശുന്നു, തണുപ്പേറിയത്,
ഞാനെണീറ്റ് ജനലുകൾ അടക്കുന്നു
✍
ശരൽക്കാലക്കാറ്റിന്റെ ആദ്യകയ്യേറ്റം -
ഒരു പറ്റം ഇലകൾ
എന്റെ മുറിയിൽ അഭയം തേടുന്നു
✍
ഞാൻ എന്റെ ചൂണ്ടുവിരൽ
പർവ്വതത്തിലേക്ക് നീട്ടുന്നു
എന്നിട്ട് ആരാധനയോടെ നോക്കുന്നു
വിരലിന്റെ ഗാംഭീര്യത്തിലേക്ക്
✍
ഞാനിതാ നിൽക്കുന്നു
ഒരു കുന്നിന്റെ അഗ്രത്തിൽ;
എന്റെ നിഴൽ
എന്നെ വിളിക്കുന്നു
താഴ്വരയുടെ അഗാധതയിൽനിന്ന്.

മൊഴിമാറ്റം : കരുണാകരന്
പൂര്ണ്ണചന്ദ്രന്
പ്രതിഫലിക്കുന്ന വെള്ളം,
പിഞ്ഞാണത്തില്‍ നിറച്ച വെള്ളം,
തൊണ്ടവരണ്ട ഒരുവന്
അഗാധമായ ഉറക്കത്തിലും.
✍
വെള്ളത്തലമുടിയുള്ലാ പെണ്ണ്
ചെറി വിരിയുന്നതും കണ്ടുനില്ക്കുന്നു :
“എന്റെ വാര്‍ദ്ധക്യത്തിന്റെ വസന്തം വന്നുവോ?”
മൊഴിമാറ്റം: വി. രവികുമാർ
എത്ര ഖേദകരം,
കണ്ണിമയിൽ വന്നുതങ്ങിയ
മഞ്ഞലകിന്
നല്ലൊരാതിഥേയനായില്ല
ഞാനെന്നത്!
✍
വിറ കൊള്ളുന്ന കൈകൾ
തൊടുത്തുപിടിച്ച അമ്പ്
കിളിയുടെ മോചനമുഹൂർത്തം...?
✍
ഒരു മഴത്തുള്ളി
ഇലയിൽ നിന്നുരുണ്ടിറങ്ങുന്നു
ചെളിവെള്ളത്തിലേക്കു വീഴുന്നു
മൊഴിമാറ്റം: സുജീഷ്
ശരത്ത്കാല സായാഹ്നം:
ഒരു അത്തിയില
സാവധാനമടർന്നു വീഴുന്നു,
അതിന്റെ തന്നെ നിഴലിന്മേൽ
വിശ്രമം കൊള്ളുന്നു.
