വീരാൻകുട്ടി

വീരാൻകുട്ടി
കോഴിക്കോട്‌ ജില്ലയിലെ നരയംകുളത്ത്‌ 1969 ജുലൈ രണ്ടിനു ജനനം. ഇപ്പോൾ മടപ്പള്ളി ഗവൺമന്റ്‌ കോളേജിൽ മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്നു. ജലഭൂപടം, മാന്ത്രികൻ, ഓട്ടോഗ്രാഫ്‌, തൊട്ടുതൊട്ടു നടക്കുമ്പോൾ, മൺവീറ്, വീരാൻകുട്ടിയുടെ കവിതകൾ എന്നിവ കവിതാസമാഹാരങ്ങൾ. കവിതയ്ക്ക്‌ ചെറുശേരി പുരസ്കാരം, കെ.എസ്‌.കെ തളിക്കുളം അവാർഡ്‌, തമിഴ്‌നാട്‌ സി.ടി.എം.എ സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം, ബാലസാഹിത്യത്തിനു എസ്‌.ബി.ടി അവാർഡ്‌ എന്നിവ നേടി.ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നട, മറാഠി ഭാഷകളിലേക്ക്‌ കവിതകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌.

വീരാൻകുട്ടിയുടെ കവിതകൾ