കുളിക്കുന്ന സ്ത്രീ

റെയ്മണ്ട് കാർവർ                                                              

മൊഴിമാറ്റം: സച്ചു തോമസ്‌                                                              

നാചീസ് നദി, വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെയായി,
ഏതു പട്ടണത്തിൽനിന്നും ഇരുപതു മൈൽ മാത്രം.
പ്രണയഗന്ധങ്ങളാൽ തീക്ഷ്ണമായ
നിറഞ്ഞ സൂര്യപ്രകാശമുള്ള ഒരു ദിവസം.
'എത്ര നാളായി നമ്മൾ?'
പിക്കാസോയുടെ സൂക്ഷ്മതയുള്ള നിന്‍റെ ശരീരം,
ഇപ്പോൾ, മലഞ്ചരിവിലെ ഈ കാറ്റിലുണങ്ങുന്നു.
നിന്‍റെ പുറവും നിന്‍റെ അരക്കെട്ടും, എന്റെ
അടിക്കുപ്പായംകൊണ്ട് ഞാനൊപ്പുന്നു,
കാലം ഒരു പർവ്വതവ്യാഘ്രം.
നമ്മൾ ഒന്നിനുമല്ലാതെ ചിരിക്കുന്നു,
നിന്‍റെ മുലകൾ ഞാൻ തൊട്ടപ്പോൾ
അണ്ണാൻകുഞ്ഞുങ്ങൾക്കുപോലും കണ്ണഞ്ചി.

Woman Bathing

Natches River. Just below the falls.
Twenty miles from any town.  A day
of dense sunlight
heavy with odors of love.
How long have we?
Already your body, sharpness of Picasso,
is drying in this highland air.
I towel down your back, your hips,
with my undershirt.
Time is a mountain lion.
We laugh at nothing,
and as I touch your breasts
even the ground-
squirrels
are dazzled.

റെയ്മണ്ട് കാർവർ

കഥാകൃത്തും കവിയും. ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ എഴുത്തുകാരിൽ ഒരാളായ കാർവർ 1938  മെയ് 15 ന് അമേരിക്കയിലെ ഒറേഗനിൽ ജനിച്ചു. കത്തീഡ്രൽ, വാട്ട് വീ ടോക് എബൌട്ട് വെൻ വി ടോക് എബൌട്ട് ലവ് തുടങ്ങിയ കഥാ സമാഹാരങ്ങളിലൂടെ ശ്രദ്ധേയനായി. 'വേർ ഐ ആം കോളിംഗ് ഫ്രം' തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ്. 'ഓൾ ഓഫ് അസ്' എന്ന സമാഹാരത്തിൽ മുഴുവൻ കവിതകളും ഉൾപ്പെട്ടിട്ടുണ്ട്. 1988 ആഗസ്റ്റ് രണ്ടിന് അന്തരിച്ചു.