അനന്തം

എന്‍.ജി ഉണ്ണികൃഷ്ണന്‍

തെങ്ങിന്‍ തൈമേല്‍ ഒരു കാക്കത്തമ്പുരാട്ടി
മാവിന്‍ ചില്ലയില്‍ ഒരു മാടത്ത കുടുംബം
പുല്‍ക്കതിരുകള്‍ തൊട്ടു പറന്ന് മഞ്ഞത്തുമ്പിയുടെ
ശബ്ദമില്ലാത്ത ഹെലിക്കോപ്റ്റര്‍
തെങ്ങോല വിറച്ചു.
ഓലയില്‍ ഇളം മഞ്ഞവെയില്‍
അങ്ങേപ്പറമ്പില്‍ പിള്ളേര്‍
ബൌണ്ടറിയോ ക്യാച്ചോ കൂവി.
നീയില്ലെന്ന വേദനയോടെ
നിന്റെ കണ്ണുകളുടെ തെളിനീര്‍ തടാകത്തില്‍
ഇതെല്ലാം കണ്ടുകണ്ടങ്ങിരിക്കുന്നതിനെ
ദൈവം എന്നു പറയുന്നു.

© 2001, എൻ.ജി ഉണ്ണികൃഷ്ണൻ
മൂലകൃതി: ചെറുത് വലുതാകുന്നത്
പ്രസാധകർ: ഡിസി ബുക്ക്സ്