ആരോഹണം
— കെ. എ. ജയശീലന്‍
വൃക്ഷത്തിന്റെ
ശിഖരത്തില്‍
നല്ല വെയില്
നല്ല കാറ്റ്.
എനിക്കായി-
യൊരു പക്ഷി
കയറുവാ-
നിട്ടുതന്നു
പാട്ടിന്റെ
നൂല്ക്കോണി.
ഞാനതും പി-
ടിച്ചു കേറി-
ക്കേറി-
ക്കേറി-
ക്കേറി-
ക്കേറി
എവിടെയെ-
ങ്ങാനുമെത്തി!
താഴേക്കു നോ-
ക്കുമ്പോഴുണ്ട്
താഴെ ദൂരെ-
യെന്റെ ഭാര്യ
മുറത്തില്‍
കപ്പല്‍ മുളകു
വെയില് കാട്ടാന്‍
കൊണ്ടുവെയ്ക്കുന്നു.
കാക്ക ദൂരെ-
പ്പോകാന്‍ പെണ്ണ്
ഈര്‍ക്കിളില്‍
മുളകു കുത്തി
മുറത്തിന്റെ
നാലുപാടും
നടൂലും
കുത്തിവയ്ക്കുന്നു.
ഞാന്‍ വിളിച്ചു.
'ഇദേ നോക്ക്!
ഇദേ നോക്ക്!'
ആരുകേള്‍ക്കാന്‍?
ദൂരെയൊരു
ബസ്സു പോണു;
മീന്കാരന്റെ
വിളിയുണ്ട്.
© 1974, കെ.എ ജയശീലൻ
മൂലകൃതി: ജയശീലന്റെ കവിതകൾ
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ
വൃക്ഷത്തിന്റെ
ശിഖരത്തില്‍
നല്ല വെയില്
നല്ല കാറ്റ്.
എനിക്കായി-
യൊരു പക്ഷി
കയറുവാ-
നിട്ടുതന്നു
പാട്ടിന്റെ
നൂല്ക്കോണി.
ഞാനതും പി-
ടിച്ചു കേറി-
ക്കേറി-
ക്കേറി-
ക്കേറി-
ക്കേറി
എവിടെയെ-
ങ്ങാനുമെത്തി!
താഴേക്കു നോ-
ക്കുമ്പോഴുണ്ട്
താഴെ ദൂരെ-
യെന്റെ ഭാര്യ
മുറത്തില്‍
കപ്പല്‍ മുളകു
വെയില് കാട്ടാന്‍
കൊണ്ടുവെയ്ക്കുന്നു.
കാക്ക ദൂരെ-
പ്പോകാന്‍ പെണ്ണ്
ഈര്‍ക്കിളില്‍
മുളകു കുത്തി
മുറത്തിന്റെ
നാലുപാടും
നടൂലും
കുത്തിവയ്ക്കുന്നു.
ഞാന്‍ വിളിച്ചു.
'ഇദേ നോക്ക്!
ഇദേ നോക്ക്!'
ആരുകേള്‍ക്കാന്‍?
ദൂരെയൊരു
ബസ്സു പോണു;
മീന്കാരന്റെ
വിളിയുണ്ട്.
© 1974, കെ.എ ജയശീലൻ
മൂലകൃതി: ജയശീലന്റെ കവിതകൾ
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ