ബഹിഷ്കൃതന്‍

ആര്‍. രാമചന്ദ്രന്‍
                                                                                                                                               
ഒരു ഗാനമാ-
യുണരും
കുളിനീര്‍ച്ചോല,

ഇളംനീലവരകള്‍ തെളിയും
പുലരൊളിത-
ന്നാര്‍ദ്രപാദങ്ങള്‍,

ഒരു കിളിച്ചുണ്ടില്‍ നി-
ന്നുതിര്‍ന്നുവീഴും ഹര്‍ഷം,

ആയിരം തൊഴുകൈകളാ-
യുയരും
മണ്ണിന്‍ ഹരിതാഭമാം മനം-

ദൈവത്തി-
ന്നാദ്യസ്മിതം.

എത്ര ദൂരെയാണ് ഞാ-
നീ വിശുദ്ധിയില്‍നിന്നും!

© ആർ. രാമചന്ദ്രൻ
മൂലകൃതി: കവിത
പ്രസാധകർ: മൾബറി ബുക്ക്സ്