ഭാഷയും കുഞ്ഞും
— പി. രാമൻ
ഉമ്മറത്തിണ്ണയില്‍
പുതിയൊരു വാക്കുമൊത്ത്
കളിച്ചിരിപ്പുണ്ട് നീ.
നിന്റെ തീരത്ത്
തെരഞ്ഞെടുത്ത വാക്കുകള്‍ മാത്രം
ഇരുന്നു കളിക്കുന്നു.
എത്ര ശ്രദ്ധിച്ചിട്ടും മനസ്സിലാകുന്നില്ല
ഏതരിപ്പ കൊണ്ടാണ് നീ അരിച്ചെടുക്കുന്നത്?
ആദ്യം തെരഞ്ഞെടുത്ത വാക്കുകള്‍ നിന്റെ തീരത്ത്
അനശ്വരമായി ഇരിക്കുമെങ്കില്,
അനശ്വരതയെ ഓര്‍മ്മിപ്പിക്കുന്ന
തരത്തിലെങ്കിലും ഇരിക്കുമെങ്കില് ,
കോടിക്കണക്കിന് വാക്കുകള്‍
കൂടിപ്പിണഞ്ഞു കിടക്കുന്നതില്‍നിന്ന്
നാളെയവയെത്തിരിച്ചറിയാന്
നിനക്കു കഴിയാതെ വരുമോ
എന്നു കരുതിയാണ്,
നീയാദ്യമുച്ചരിച്ച വാക്കുകള്‍
ഞാനിപ്പോള്‍ കുറിച്ചിടുന്നത്...
© 2013, പി. രാമൻ
മൂലകൃതി: ഭാഷയും കുഞ്ഞും
പ്രസാധകർ: കറന്റ് ബുക്ക്സ് തൃശൂർ
ഉമ്മറത്തിണ്ണയില്‍
പുതിയൊരു വാക്കുമൊത്ത്
കളിച്ചിരിപ്പുണ്ട് നീ.
നിന്റെ തീരത്ത്
തെരഞ്ഞെടുത്ത വാക്കുകള്‍ മാത്രം
ഇരുന്നു കളിക്കുന്നു.
എത്ര ശ്രദ്ധിച്ചിട്ടും മനസ്സിലാകുന്നില്ല
ഏതരിപ്പ കൊണ്ടാണ് നീ അരിച്ചെടുക്കുന്നത്?
ആദ്യം തെരഞ്ഞെടുത്ത വാക്കുകള്‍ നിന്റെ തീരത്ത്
അനശ്വരമായി ഇരിക്കുമെങ്കില്,
അനശ്വരതയെ ഓര്‍മ്മിപ്പിക്കുന്ന
തരത്തിലെങ്കിലും ഇരിക്കുമെങ്കില് ,
കോടിക്കണക്കിന് വാക്കുകള്‍
കൂടിപ്പിണഞ്ഞു കിടക്കുന്നതില്‍നിന്ന്
നാളെയവയെത്തിരിച്ചറിയാന്
നിനക്കു കഴിയാതെ വരുമോ
എന്നു കരുതിയാണ്,
നീയാദ്യമുച്ചരിച്ച വാക്കുകള്‍
ഞാനിപ്പോള്‍ കുറിച്ചിടുന്നത്...
© 2013, പി. രാമൻ
മൂലകൃതി: ഭാഷയും കുഞ്ഞും
പ്രസാധകർ: കറന്റ് ബുക്ക്സ് തൃശൂർ