ദാനം
— കെ. ആർ ടോണി
പ്ലമേനമ്മായി വലിയ ദാനശീലയായിരുന്നു.
ഒരിക്കല്‍ കുരുടന് കുഞ്ഞയ്യപ്പന് വന്ന്
'മാപ്ലൂമ്മാ, ഇത്തിരി കഞ്ഞിര വെള്ളം താ' എന്നു പറഞ്ഞു.
ഒരോട്ടുകിണ്ണം നിറയെ കഞ്ഞികുടിച്ചു കഴിഞ്ഞപ്പോള്‍
'പണ്ഡാറായ് പോ' എന്ന് കുരുടന് അനുഗ്രഹിച്ചു.
അപ്പോള്‍ അമ്മായി കയിലുകൊണ്ട് കിണ്ണത്തില്‍ മുട്ടി
'ഇനീം വേണോ' എന്നു ചോദിച്ചു.
'വേണ്ടുമ്മാ' എന്നു കുരുടന് എണീറ്റു.
വേണമെന്നു പറഞ്ഞിരുന്നെങ്കില്‍
അമ്മായിയുടെ വിധം മാറിയേനെ!
© കെ. ആർ ടോണി
മൂലകൃതി: പ്ലമേനമ്മായി
പ്രസാധകർ: ഡിസി ബുക്ക്സ്