മലയാളത്തില്‍

പി എൻ ഗോപീകൃഷ്ണൻ
                                                                                                                                                                
ഈയാഴ്ച
ഞാന്‍ വായിക്കുന്നത്
ഫ്രഞ്ച് നോവല്‍.
കണ്ടത്
ഇറ്റാലിയന്‍ സിനിമ.
സംശയമുദിച്ചത്
സംസ്കൃത വ്യാകരണത്തില്‍.
മുറിവുണക്കിയത്
ഇംഗ്ലീഷ് ലേപനം.

എന്റെ ആനന്ദം
ഹിന്ദുസ്ഥാനി സംഗീതം.
ആവശ്യം
ആന്ധ്രാറേഷന്‍.

നട്ടുച്ച മുറിച്ച്
ഞാന്‍
കൂര്‍ക്കം വലിയ്ക്കുന്നതോ
മലയാളത്തില്‍ മാത്രം.

© പി. എൻ ഗോപികൃഷ്ണൻ
മൂലകൃതി: മടിയരുടെ മാനിഫെസ്റ്റോ
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ