ഒന്നുകില്‍ കാറ്റ്
— കെ. എ. ജയശീലന്‍
ഒന്നുകില്‍ കാറ്റ്
അല്ലെങ്കില്‍ വലിയ
ചെമ്പോത്തുപോ-
ലുള്ളൊരു പക്ഷി വന്ന്
കൊമ്പു കുലുക്കിയത്
ചിറകു തൊടീച്ചത്
അടുത്തൂടെ പോയത്
ഒരീച്ച പറന്നത്;
ഇലകള്‍ വീഴുന്നതി-
ന്നെപ്പൊഴും നമുക്കൊരു
കാരണം കാണാം.
എന്നാല്‍
ഇങ്ങനെയൊന്നുംതന്നെ
ഇല്ലാതെ ചില നേരം
നമ്മള് നോക്കി നില്ക്കുമ്പോള്
ഒരില സ്വന്തം യത്നം
കൊണ്ടെന്നപോലെ പെട്ടെ-
ന്നടര്ന്ന് കീഴെ വേറെ
പഴുക്കിലയില്ത്തട്ടി
രണ്ടും വേറൊന്നില്ത്തട്ടി
അഞ്ചെട്ടു പഴുക്കില
ഒന്നിച്ചു തട്ടിത്തട്ടി
തികച്ചും അഹേതുക-
മായ സംഭവത്തിന്റെ
സ്രോതസ്സിന്നാക്കം കൂട്ടി
നമ്മുടെ മുറ്റത്തിന്റെ
സ്തബ്ധത ഭഞ്ജിക്കുന്ന
സ്ഫോടനമായ് വീഴുന്നു—
ഒന്നുമുണ്ടായിട്ടല്ല.
© 1991, കെ.എ ജയശീലൻ
മൂലകൃതി: ജയശീലന്റെ കവിതകൾ
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ
ഒന്നുകില്‍ കാറ്റ്
അല്ലെങ്കില്‍ വലിയ
ചെമ്പോത്തുപോ-
ലുള്ളൊരു പക്ഷി വന്ന്
കൊമ്പു കുലുക്കിയത്
ചിറകു തൊടീച്ചത്
അടുത്തൂടെ പോയത്
ഒരീച്ച പറന്നത്;
ഇലകള്‍ വീഴുന്നതി-
ന്നെപ്പൊഴും നമുക്കൊരു
കാരണം കാണാം.
എന്നാല്‍
ഇങ്ങനെയൊന്നുംതന്നെ
ഇല്ലാതെ ചില നേരം
നമ്മള് നോക്കി നില്ക്കുമ്പോള്
ഒരില സ്വന്തം യത്നം
കൊണ്ടെന്നപോലെ പെട്ടെ-
ന്നടര്ന്ന് കീഴെ വേറെ
പഴുക്കിലയില്ത്തട്ടി
രണ്ടും വേറൊന്നില്ത്തട്ടി
അഞ്ചെട്ടു പഴുക്കില
ഒന്നിച്ചു തട്ടിത്തട്ടി
തികച്ചും അഹേതുക-
മായ സംഭവത്തിന്റെ
സ്രോതസ്സിന്നാക്കം കൂട്ടി
നമ്മുടെ മുറ്റത്തിന്റെ
സ്തബ്ധത ഭഞ്ജിക്കുന്ന
സ്ഫോടനമായ് വീഴുന്നു—
ഒന്നുമുണ്ടായിട്ടല്ല.
© 1991, കെ.എ ജയശീലൻ
മൂലകൃതി: ജയശീലന്റെ കവിതകൾ
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ