പക്ഷി
— കെ. എ. ജയശീലന്‍
പക്ഷി പതുക്കെ നടന്ന്
ഇപ്പോള്‍
മരത്തിന്റെ പിന്നിലായി.
അതവിടെ ഉണ്ടെന്നത്
ഇപ്പോള്‍
ഒരു വിശ്വാസം മാത്രമാണ്.
പതുക്കെയത് മരത്തിന്റെ
ഇപ്പുറത്ത് പ്രത്യക്ഷപ്പെടുമ്പോള്‍
അതേ പക്ഷിയാണെന്നത്
ഒരു വിശ്വാസം മാത്രമാണ്.
© കെ.എ ജയശീലൻ
മൂലകൃതി: ആമയും കാലവും
പ്രസാധകർ: ഡിസി ബുക്ക്സ്
പക്ഷി പതുക്കെ നടന്ന്
ഇപ്പോള്‍
മരത്തിന്റെ പിന്നിലായി.
അതവിടെ ഉണ്ടെന്നത്
ഇപ്പോള്‍
ഒരു വിശ്വാസം മാത്രമാണ്.
പതുക്കെയത് മരത്തിന്റെ
ഇപ്പുറത്ത് പ്രത്യക്ഷപ്പെടുമ്പോള്‍
അതേ പക്ഷിയാണെന്നത്
ഒരു വിശ്വാസം മാത്രമാണ്.
© കെ.എ ജയശീലൻ
മൂലകൃതി: ആമയും കാലവും
പ്രസാധകർ: ഡിസി ബുക്ക്സ്