പങ്കാളി
— എന്‍.ജി ഉണ്ണികൃഷ്ണന്
മാമല കരിമ്പച്ചക്കാട്
ജടയഴിഞ്ഞുലഞ്ഞു
ചിതറുന്നു വെള്ളച്ചാട്ടം.
ഹാ, വിശുദ്ധമീക്കാഴ്ച
കനലുകോരുന്നു.
ഞാനൊരിലപോല്
ഇതിലൊഴുകുന്നതു കാണാന്‍
രണ്ടെണ്ണമടിച്ച്
അതുമിതും പുലമ്പും
ഒരു പന്നനെങ്കിലുമില്ലല്ലോ
ചാരെ.
എന്റെ തുച്ഛത-
യോര്മ്മിപ്പിക്കാന്.
© 2001, എന്‍.ജി ഉണ്ണികൃഷ്ണന്
മൂലകൃതി: ചെറുത് വലുതാകുന്നത്
പ്രസാധകർ: ഡിസി ബുക്ക്സ്
മാമല കരിമ്പച്ചക്കാട്
ജടയഴിഞ്ഞുലഞ്ഞു
ചിതറുന്നു വെള്ളച്ചാട്ടം.
ഹാ, വിശുദ്ധമീക്കാഴ്ച
കനലുകോരുന്നു.
ഞാനൊരിലപോല്
ഇതിലൊഴുകുന്നതു കാണാന്‍
രണ്ടെണ്ണമടിച്ച്
അതുമിതും പുലമ്പും
ഒരു പന്നനെങ്കിലുമില്ലല്ലോ
ചാരെ.
എന്റെ തുച്ഛത-
യോര്മ്മിപ്പിക്കാന്.
© 2001, എന്‍.ജി ഉണ്ണികൃഷ്ണന്
മൂലകൃതി: ചെറുത് വലുതാകുന്നത്
പ്രസാധകർ: ഡിസി ബുക്ക്സ്