പൂവുകള്‍ക്കെന്തിനു പേരുകള്‍, പൂവുകളെന്നല്ലാതെ?
— എസ്. ജോസഫ്
കിഴക്ക് വീണ്ടും പോകുമ്പോള്‍
ചുവപ്പും മഞ്ഞയും നീലയും
ഞാന്‍ വരുമെന്നറിയാഞ്ഞിട്ടാവില്ലല്ലോ
ഇത്രയും ഇത്രയും പൂവുകള്‍
ഒരുമഴയെന്നെ കാത്തിരുന്നു
ഇന്നലെ വൈയിട്ടെത്തുമ്പോള്‍
കുടയുമായ് വന്ന കൂട്ടുകാരന്
മഴയത്തു കൂട്ടിക്കൊണ്ടുപോയ്
രാവിലേ നടക്കാന്‍ പോയപ്പോള്‍
പച്ചിലക്കാടുകള്‍ ചുറ്റിലും വന്നു
കൈനിറയെ പൂക്കള്‍ കാണിച്ചു
അവയുടെ പേരുകള്‍ മറന്നുപോയ്
പൂവുകള്‍ക്കെന്തിനു പേരുകള്‍
പൂവുകളെന്നല്ലാതെ?
പൂവുകള്‍ക്കിടയില്‍ കാമുകി
ദേഹമില്ലാതെ നില്ക്കുന്നു
രണ്ടുനീലപ്പൂവുകളാലവള്
കണ്ണിമയ്ക്കാതെ നോക്കുന്നു.
ദേഹമില്ലാത്ത കാമുകിമാര്‍
കാമുകന്മാരെ നോക്കുന്നു
കാമുകിമാര്ക്കെന്തിനു പേരുകള്‍
കാമുകിമാരെന്നല്ലാതെ?
© 2009, എസ്. ജോസഫ്
പുസ്തകം: ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
പ്രസാധകർ: ഡിസി ബുക്ക്സ്
കിഴക്ക് വീണ്ടും പോകുമ്പോള്‍
ചുവപ്പും മഞ്ഞയും നീലയും
ഞാന്‍ വരുമെന്നറിയാഞ്ഞിട്ടാവില്ലല്ലോ
ഇത്രയും ഇത്രയും പൂവുകള്‍
ഒരുമഴയെന്നെ കാത്തിരുന്നു
ഇന്നലെ വൈയിട്ടെത്തുമ്പോള്‍
കുടയുമായ് വന്ന കൂട്ടുകാരന്
മഴയത്തു കൂട്ടിക്കൊണ്ടുപോയ്
രാവിലേ നടക്കാന്‍ പോയപ്പോള്‍
പച്ചിലക്കാടുകള്‍ ചുറ്റിലും വന്നു
കൈനിറയെ പൂക്കള്‍ കാണിച്ചു
അവയുടെ പേരുകള്‍ മറന്നുപോയ്
പൂവുകള്‍ക്കെന്തിനു പേരുകള്‍
പൂവുകളെന്നല്ലാതെ?
പൂവുകള്‍ക്കിടയില്‍ കാമുകി
ദേഹമില്ലാതെ നില്ക്കുന്നു
രണ്ടുനീലപ്പൂവുകളാലവള്
കണ്ണിമയ്ക്കാതെ നോക്കുന്നു.
ദേഹമില്ലാത്ത കാമുകിമാര്‍
കാമുകന്മാരെ നോക്കുന്നു
കാമുകിമാര്ക്കെന്തിനു പേരുകള്‍
കാമുകിമാരെന്നല്ലാതെ?
© 2009, എസ്. ജോസഫ്
പുസ്തകം: ഉപ്പന്റെ കൂവൽ വരയ്ക്കുന്നു
പ്രസാധകർ: ഡിസി ബുക്ക്സ്