പ്രാര്‍ത്ഥന
— അനിത തമ്പി
രാത്രിവാനില് പടര്‍ച്ചില്ലമേല്‍, ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയുണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്, വെറുപ്പാണ്, ദൈവമേ
ലോകമെന്റെ മനസ്സായിരിക്കണേ
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്, ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്റെ ഉയിരായിരിക്കണേ.
© 2004, അനിത തമ്പി
മൂലകൃതി: മുറ്റമടിക്കുമ്പോൾ
പ്രസാധകർ: കറന്റ് ബുക്ക്സ് തൃശൂർ
രാത്രിവാനില് പടര്‍ച്ചില്ലമേല്‍, ഇല-
ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
രാവെനിക്കു മിഴിയായിരിക്കണേ
പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍
പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
കാറ്റെനിക്കു ചിറകായിരിക്കണേ
വേനലിന്റെ വിയര്‍പ്പിനെയുള്ളിലെ-
ത്തീയുണക്കുന്നൊരുപ്പായ ജീവിതം
സ്നേഹമാണ്, വെറുപ്പാണ്, ദൈവമേ
ലോകമെന്റെ മനസ്സായിരിക്കണേ
നീലനീലക്കിനാവണ്ടികള്‍ വന്നു
നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
വന്നിരിപ്പാണ്, ഭീതികള്‍ താണ്ടുവാന്‍
മൃത്യുവെന്റെ ഉയിരായിരിക്കണേ.
© 2004, അനിത തമ്പി
മൂലകൃതി: മുറ്റമടിക്കുമ്പോൾ
പ്രസാധകർ: കറന്റ് ബുക്ക്സ് തൃശൂർ