ശോണരശ്മി
—ആര്. രാമചന്ദ്രന്
ഉറങ്ങിപ്പോയോ
വാനം?
ചെവിയോര്‍ക്കുന്നോ
താഴെപ്പുല്ത്തലപ്പുകള്?
ഒന്നേ ഞാനറിയുന്നേല്.
നിത്യത തന്നാത്മാവിലൂര്ന്നതാ-
മൊരുശ്രുബിന്ദുപോല്
വെളിച്ചം
വീണലിഞ്ഞിതാ-
മീയന്ധകാരത്തിന്
തടം തന്നില്‍
ആരെയോ കാത്തു
നില്ക്കയാണാരോ!
ഭീമമാം
വര്ഷാകാലച്ഛായയില് മേവും
വ്യോമമൂര്ത്തിത-
ന്നഭംഗമൌനംപോലെ
ഏകാന്ത
ക്ഷേത്രഗോപുരംപോലെ
ഭാവോത്തുംഗ ഭീകരമാ-
മിപ്രതീക്ഷയില്
ഒന്നേ ഞാനറിയുന്നേന്‍.
ശൈലനിര്ത്ധരം തന്നില്‍
ചിറകുവിടര്‍ത്തുന്ന
വാര്‍മഴവില്ലായ്
പ്രേമം
പൂത്തുനില്ക്കയാണെങ്ങോ!
ഭൂവിന്
ചിരന്തന ദുഃഖം
ഒരു ശോണരശ്മിയായി
വിറകൊള്കയാണെങ്ങോ!
കുതികൊണ്ടിടും കാലം
ഏതോ നിനവാല്‍
കാലിടറിത്തലതാഴ്ത്തി നില്ക്കയാണെങ്ങോ!
© ആർ. രാമചന്ദ്രൻ
മൂലകൃതി: കവിത
പ്രസാധകർ: മൾബറി ബുക്ക്സ്
ഉറങ്ങിപ്പോയോ
വാനം?
ചെവിയോര്‍ക്കുന്നോ
താഴെപ്പുല്ത്തലപ്പുകള്?
ഒന്നേ ഞാനറിയുന്നേല്.
നിത്യത തന്നാത്മാവിലൂര്ന്നതാ-
മൊരുശ്രുബിന്ദുപോല്
വെളിച്ചം
വീണലിഞ്ഞിതാ-
മീയന്ധകാരത്തിന്
തടം തന്നില്‍
ആരെയോ കാത്തു
നില്ക്കയാണാരോ!
ഭീമമാം
വര്ഷാകാലച്ഛായയില് മേവും
വ്യോമമൂര്ത്തിത-
ന്നഭംഗമൌനംപോലെ
ഏകാന്ത
ക്ഷേത്രഗോപുരംപോലെ
ഭാവോത്തുംഗ ഭീകരമാ-
മിപ്രതീക്ഷയില്
ഒന്നേ ഞാനറിയുന്നേന്‍.
ശൈലനിര്ത്ധരം തന്നില്‍
ചിറകുവിടര്‍ത്തുന്ന
വാര്‍മഴവില്ലായ്
പ്രേമം
പൂത്തുനില്ക്കയാണെങ്ങോ!
ഭൂവിന്
ചിരന്തന ദുഃഖം
ഒരു ശോണരശ്മിയായി
വിറകൊള്കയാണെങ്ങോ!
കുതികൊണ്ടിടും കാലം
ഏതോ നിനവാല്‍
കാലിടറിത്തലതാഴ്ത്തി നില്ക്കയാണെങ്ങോ!
© ആർ. രാമചന്ദ്രൻ
മൂലകൃതി: കവിത
പ്രസാധകർ: മൾബറി ബുക്ക്സ്