തന്നെഴുത്ത്

തന്നെഴുത്ത്

മൊഴിമാറ്റം: അനിത തമ്പി
                                                                                                                                                                  
ഞാൻ പൊടുന്നനെ പിറന്നുവീണത്
റോഡ് വക്കത്തെ ഒരടുക്കളക്കൂരയിലാണ്.
മഴവെള്ളത്തിനും, ചാരക്കൂനയ്ക്കും പിറന്ന എന്റെ പേര്
പിഞ്ഞാണങ്ങൾ പിറുപിറുത്തു.
അത് പുഴയ്ക്കക്കരെയായിരുന്നു,
അവിടുന്നാരോ പഴന്തുണിക്കും
തവിടിനും പകരം വാങ്ങിയതാണെന്നെ.
എന്റെ പൊളിഞ്ഞ ചെരിപ്പുകൾ നീളെ തുന്നിക്കൂട്ടിയിരുന്നു.
എന്റെ കുറ്റം കൊണ്ടല്ലെങ്കിലും, ഞാൻ തിരികെ വന്നിരിക്കുന്നു, നിനക്കതിഷ്ടപ്പെടുമോ എന്നറിയില്ല
എന്റെ കീശകൾ കാപ്പിത്തരികളും മുട്ടത്തോടും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഞാൻ ചാപിള്ളയായി പിറന്നു, അന്ധവിശ്വാസത്തിൽ വളർന്നു;
അപ്രതീക്ഷിതമായ ഒരു ചുമട് ഞാൻ പേറിയിരുന്നു.
ഞാനും ജന്മം കൊടുത്തു, അനുഗ്രഹങ്ങൾ കനിഞ്ഞു, സംശയങ്ങൾ ജനിപ്പിച്ചു.
വെളിയിൽ ആവിരൂപം പൂണ്ട ഉഷ്ണവായുവിൽ ഉപേക്ഷിക്കപ്പെട്ടാണ് ഞാൻ പിറന്നത്,
അപ്പോൾ കാറ്റ് പാറിനടന്നിരുന്നു, പ്രേതങ്ങളെപ്പോലെ,
പഴഞ്ചൻ ജനാലകൾ പോലെ.
ഞാൻ ഒരംശം മാത്രമായി, ഒന്നുമില്ലായ്മയായി,
പേരേടിലെ ഒരു വെറും കുറിപ്പായി, പിറന്നു

ഞാൻ പിറന്നപ്പോൾ
ആദ്യവരികളുടെ ഒരു സൂചിക മാത്രമായിരുന്നു
അരവരെ വെള്ളത്തിൽ പിറന്ന് വീണവൻ
വാശിപിടിച്ച് കരഞ്ഞവൻ
ഞാൻ പെണ്ണൊരുത്തിയെപ്പോലല്ലെ, ഒരാങ്ങളയുമല്ലെ,
ഈ കണ്ണാടിത്തളത്തിൽ ഞാൻ പിറന്നു,
അനേകം സൂചകങ്ങൾ പേറി,
കള്ളന്മാരാലും കൊതുകുകളാലും പിൻതുടരപ്പെട്ട്,
ഈ ഭീകരസിനിമയിൽ ഞാൻ വന്ന് പിറന്നു..
ഇരുപതാം നൂറ്റാണ്ടിന്റെ സമസ്യയെ താണ്ടി ഞാൻ വന്നു, പിറന്നു:
അപ്പവും മീനും തിരിച്ചറിയും മുന്നേ ഞാൻ മനസ്സുകളറിഞ്ഞു;
പിറക്കും മുന്നേ ഈ ഓരോ വഴികളിലൂടെയും ഞാനൊറ്റയ്ക്ക് നടന്നു..

         Written by Himself

I was born in minutes in a roadside kitchen a skillet
whispering my name. I was born to rainwater and lye;
I was born across the river where I
was borrowed with clothespins, a harrow tooth,
broadsides sewn in my shoes. I returned, though
it please you, through no fault of my own,
pockets filled with coffee grounds and eggshells.
I was born still and superstitious; I bore an unexpected burden.
I gave birth, I gave blessing, I gave rise to suspicion.
I was born abandoned outdoors in the heat-shaped air,
air drifting like spirits and old windows.
I was born a fraction and a cipher and a ledger entry;
I was an index of first lines when I was born.
I was born waist-deep stubborn in the water crying
                             ain’t I a woman and a brother I was born
to this hall of mirrors, this horror story I was
born with a prologue of references, pursued
by mosquitoes and thieves, I was born passing
off the problem of the twentieth century: I was born.
I read minds before I could read fishes and loaves;
I walked a piece of the way alone before I was born.

ഗ്രിഗറി പാർഡ്ലൊ

അമേരിക്കൻ കവി. 1968-ൽ ഫിലാഡെൽഫിയയിൽ ജനിച്ചു. 2015-ലെ കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാനം ഗ്രിഗറി പാർഡ്ലോയുടെ ഡൈജസ്റ്റ് എന്ന പുസ്തകത്തിനാണ് ലഭിച്ചത്.