വജൈന

വജൈന

മൊഴിമാറ്റം: സച്ചു തോമസ്
                                                                                                                                                                    
മനസ്സിൽ ആ വിചാരം മാത്രമുള്ള ഏതോ ഒരു പുരുഷനാകണം വജൈന എന്ന് ഉപയോഗിച്ചിട്ടുണ്ടാവുക, കത്തിയുറ, ഉറയിലിടുക എന്നൊക്കെ അർഥം വരുന്ന ലത്തീൻ വാക്ക്. അതിനെ എന്തു വിളിക്കും എന്നതത്ര എളുപ്പമല്ല. ഏറ്റവും പഴയ പര്യായം പോലും അതിനീചമായ തെറിവാക്കാണ്. ചൈനീസിൽ നിന്നുള്ള പരിഭാഷകളിൽ നിങ്ങൾ ആശ്വാസം കണ്ടെത്തും: കസ്തൂരിമണമുള്ള തലയണ, അകക്കാമ്പ്, സ്വർഗത്തിലേക്കുള്ള കവാടം. 'നിന്‍റെ തുടകൾ കൂട്ടിമുട്ടുന്നിടം അമൂല്യരത്‌നങ്ങൾക്ക് തുല്യം' എന്ന് സോളമൻ രാജാവ് ഹീബ്രുവിൽ പാടി, തുടർന്നദേഹം നാഭിയെ സ്തുതിച്ചു, 'സുഗന്ധദ്രവ്യം ചേർത്ത വീഞ്ഞിന് ഒരിക്കലും കുറവില്ലാത്ത, വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു നിന്‍റെ നാഭി.' പലപ്പോഴും പേരു പറയാതെയാണ് നാമതിനെ വിളിക്കാറുള്ളത്. ജോസഫീനയ്ക്കുള്ള ഒരു കത്തിൽ നെപോളിയൻ ചക്രവർത്തി എഴുതി, 'ഞാൻ നിന്‍റെ ഹൃദയത്തിൽ ചുംബിക്കുന്നു, പിന്നെ അതിന് ലേശം താഴെ, പിന്നെ അതിനും ഏറെ താഴെ.'പൂച്ചക്കുട്ടിയെ അല്ല, പൂവിനെയാണ് അത് കൂടുതൽ ഓർമിപ്പിക്കുന്നത്, ഒരു ഒക്കീഫ്* കാൻവസിൽ വിരിയുന്ന വെളിച്ചത്തിൽ കുതിർന്ന ഇതളുകൾ പോലെ. അല്ലെങ്കിൽ, കുത്തിനോവിക്കുന്ന സ്പർശിനികൾ ഇല്ലാത്ത ഒരു കടൽസസ്യം, അത് മത്സ്യഗന്ധമില്ലാത്ത ഒരു കടൽജീവി. മുഴുവൻ ഞൊറികൾ, ലവണപേശികൾ, അത് പെണ്ണിനുപോലും നിഗൂഢം. ജീവിതത്തിലേക്കുള്ള വാതിൽ, താമരത്തോണി, ആഴങ്ങളുള്ളവൾ. അശ്‌ളീല തമാശകളിലൂടെയും കുട്ടിക്കാലത്തെ പരിഹാസങ്ങളിലൂടെയും കിട്ടിയിട്ടുള്ള ഉൾക്കാഴ്ച്ചകളിലൂടെ അതിനു വായയേക്കാൾ വൃത്തിയുണ്ടെന്ന് നിങ്ങൾ മനസിലാക്കും, അതിനുള്ളിൽ ഒന്നും നഷ്ടപ്പെട്ടു പോവുകയില്ല, ഇന്നേവരെ അതിനു പല്ല് മുളച്ചിട്ടുമില്ല. യുദ്ധം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ നെപോളിയൻ, ജോസഫീനയുടെ ഏറെ താഴെ ചുംബിച്ചപ്പോൾ കൊട്ടാരത്തിന്‍റെ അകത്തളങ്ങളിൽനിന്ന് ചൂളംവിളികൾ ഒഴുകി. വരാനിരിക്കുന്ന രാത്രിയുടെ മധുരതരമായ പ്രതീക്ഷയിൽ ദാസിമാർ ചിരിച്ചു. വേറെ ചിലർ കാൽമുട്ടുകൾ അമർത്തിപ്പിടിച്ച്, തങ്ങളുടെ കാതുകൾ അടപ്പിച്ചുതരണേ എന്ന് കന്യാമറിയത്തിനോട് പ്രാർഥിച്ചു. ഇരട്ടച്ചുണ്ടുള്ള, സുന്ദരി, യോനി.
______
* അമേരിക്കൻ ചിത്രകാരി ജോർജിയ ഒക്കീഫിന്‍റെ (1887 – 1986) യോനിയെ ഓർമിപ്പിക്കുന്ന പൂക്കൾ.


VAGINA

SURELY A MAN with one thing on his mind came up
with vagina, Latin for scabbard or sheathe. It’s difficult
to know what to call it. Its oldest synonym is the vilest
curse. You find solace in translations from the Chinese:
Pillow of Musk, Inner Heart, Jade Gate. “The joints of thy
thighs are like jewels,” King Solomon sang in Hebrew,
then praised what he called the navel, “like a rounded
goblet, which never lacks blended wine.” Often it’s named
without naming. In a letter to Josephine, Napoleon wrote,
“I kiss your heart, and then a little lower, and then much
lower still.” What it most resembles is not a cat but a
flower, unfolding on an O’Keeffe canvas, petals wet with
light. Or, minus the stinging tentacles, a sea anemone, an
ocean-dweller that doesn’t smell like fish. All tuck and
salty muscle, it’s mysterious, even to a woman. Doorway
of Life, Lotus Boat, the Deep One. You worked through
the dirty jokes and schoolyard taunts to learn it’s cleaner
than a mouth, you can’t lose anything inside it, and it’s
never grown teeth. Home from battle, when Napoleon
kissed Josephine’s much-lower-still, ululations streamed
down the palace hallways. Maids smiled in sweet antici-
pation of the night ahead. Others pressed their knees
together, prayed the Virgin Mary would stop their ears.
The Double-Lipped, the Beautiful, Quim.

From: The Book of Marvels: A Compendium of Everyday Things
Publisher: Greystone Books Ltd, 2013

ലോർണ ക്രോസിയെർ

കനേഡിയൻ കവി. 1948ൽ ജനനം. ഇപ്പോൾ വിക്ടോറിയ യൂണിവേഴ്‌സിറ്റിയിൽ ഹെഡ് ചെയർ (റൈറ്റിങ്ങ്). ദ ഗാർഡൻ ഗോയിംഗ് ഓൺ വിത്തൌട്ട് അസ്, എയിഞ്ചൽ ഓഫ് ഫ്‌ലെഷ് എയിഞ്ചൽ ഓഫ് സൈലൻസ്, ഇൻവെന്റിംഗ് ദ ഹോക്, എവെരിതിംഗ് അറൈവ്‌സ് അറ്റ് ദ ലൈറ്റ് തുടങ്ങിയവ പ്രശസ്ത കൃതികൾ.