ചായപ്പാത്രം
— എം. പി പ്രതീഷ്
നിറഞ്ഞ കപ്പ്
തട്ടി മറിഞ്ഞ്
നിലത്തൊഴുകുന്നു.
വളര്‍ത്തുപൂച്ച
അതിലൂടെ നടന്ന്
ചായച്ചെടികളുടെ
തോട്ടത്തിലെത്തുന്നു.
അവിടെയുള്ള മഞ്ഞില്‍
കിടുകിടുത്തു കരയുന്നു.
വീട്ടിനകത്തെ
വിറകുപുകക്കൂട്ടില്
വീട്ടുകാര്‍ തീ ചേര്‍ക്കുന്നു.
പൂച്ചയ്ക്ക്
സ്റ്റെയര്‍ക്കേസിനു താഴെ
ഉറങ്ങിക്കിടക്കുന്ന
അതിന്റെ കുഞ്ഞുങ്ങളെ
ഓര്‍മയുണ്ടാകുന്നു.
© എം. പി പ്രതീഷ്
നിറഞ്ഞ കപ്പ്
തട്ടി മറിഞ്ഞ്
നിലത്തൊഴുകുന്നു.
വളര്‍ത്തുപൂച്ച
അതിലൂടെ നടന്ന്
ചായച്ചെടികളുടെ
തോട്ടത്തിലെത്തുന്നു.
അവിടെയുള്ള മഞ്ഞില്‍
കിടുകിടുത്തു കരയുന്നു.
വീട്ടിനകത്തെ
വിറകുപുകക്കൂട്ടില്
വീട്ടുകാര്‍ തീ ചേര്‍ക്കുന്നു.
പൂച്ചയ്ക്ക്
സ്റ്റെയര്‍ക്കേസിനു താഴെ
ഉറങ്ങിക്കിടക്കുന്ന
അതിന്റെ കുഞ്ഞുങ്ങളെ
ഓര്‍മയുണ്ടാകുന്നു.
© എം. പി പ്രതീഷ്