ദൈവവര

ടി.എ ശശി

ദൈവം
പര്‍വ്വതങ്ങള്‍കൊണ്ട്
ഉയരത്തെ വരച്ചു.

ജലംകൊണ്ട്
ആഴത്തെ.

രക്തം കൊണ്ട്
പാപത്തെ വരച്ചപ്പോള്‍
ഭൂമിയിലേയും സ്വര്‍ഗത്തിലേയും
വിശുദ്ധപുഷ്പങ്ങള്‍ കൊണ്ട്
പക്ഷിക്കുഞ്ഞുങ്ങളുടെ
കണ്ണുകള്‍ വരച്ചു.

© ടി.എ ശശി