ജലം
— എം. പി പ്രതീഷ്
സ്റ്റെയർക്കൈസിൽ ശിരസ്സടർന്നു കിടന്നു ഞാനെന്റെ മരണത്തെ തൊട്ടു.
ചോര വാർന്ന് പടികൾ ചുവന്നു.
ഓർമ്മയുടെയും അബോധത്തിന്റെയും വിളുമ്പിൽ കടിച്ചുതൂങ്ങിയിരുന്ന ആയുസ്സ് കൊളുത്തുവിട്ട്
താഴെ തറയിലേക്കു വീണു..
*
വാതിൽ വിടവിലൂടെ ഉള്ളിലേക്കു കയറുന്ന ഇരുളും ശീതവും തട്ടി ഞാൻ തണുത്തു തുടങ്ങി.
എല്ലുകളിലേക്ക് വിറ കയറി.
മരിച്ച ശേഷവും ഞാനൊരു പുതപ്പിനായി പരതി.
ആവി തട്ടാനായി തിരഞ്ഞു..
*
പൊടിഞ്ഞ തലയോടുകൾ ഒട്ടിച്ച്,
തകർന്ന വാരിയെല്ലുകൾ കൂട്ടിപ്പിടിച്ച് ഞാനെഴുന്നേറ്റു.
കമ്പിയഴികളിൽ പിടിച്ചുനിവർന്നു.
നഖങ്ങൾ തൂങ്ങിയിളകിയ കാലുകൾ
ഓരോ പടികളും സ്പർശ്ശിച്ചു
ഞാന്നു ഞാന്നു നടന്നു..
*
കണ്ണാടിയിലെന്റെ പുരാതനമായ മുഖം.
വെള്ളത്തിൽ നനഞ്ഞ ചോര. ചുവന്ന വാഷ് ബേസിൻ.
അപരിചിതനായൊരു മനുഷ്യനെ നോക്കും വിധം ഞാൻ കണ്ണുകൾ തുറന്നടച്ച് മുരിഞ്ഞ വരകൾ കാണുന്നു..
*
നിലത്താകെച്ചിതറിയ വസ്തുക്കൾക്കിടയിലൂടെ ഞാൻ യാത്ര ചെയ്തു.
എന്റെ പാർപ്പിടത്തിന്റെ ചിത്രം ഓർമ്മിക്കാനാഞ്ഞു.
തീന്മുറി അടുക്കള,ടെറസ്സ്.
എന്റെ കൂടെയില്ലാത്ത നിഴലിന്റെ ചോര.
കട്ടപിടിച്ച അടയാളങ്ങൾ.
*
അടുപ്പുകൂട്ടി, വെള്ളം തിളപ്പിച്ചു. ചായ മൊത്തിക്കുടിച്ചു .
പഴയ ബ്രെഡ്ഡു ചവച്ചു,
ഉറുമ്പുമീച്ചയും വന്നു,
കുടഞ്ഞു കളഞ്ഞു..
*
മുറിക്കുള്ളിൽ ഉടുപ്പുകൾ, ഷെൽഫിൽ പുസ്തകം, പഠിച്ചിട്ടില്ലാത്ത ഒരു ഭാഷ,
അപ്പോഴും കത്തുന്ന മേശവിളക്ക്, വാക്കുകളിൽ നിന്നും പൊരുളു വേർപ്പെടുത്താനാവാതെ അക്ഷരമാലയിലൂടെ നടന്നു..
*
കിടക്കവിരിയിൽ ഉറക്കത്തിനുള്ളിൽ,
ഒരുവൾ,ഒരു കുഞ്ഞ്,
ജനലുകളിൽ അനങ്ങുന്ന കാറ്റ്,
ഞാൻ ഉണ്ടായിരുന്ന ഇടം,
ചുളിവുകൾ,തലയിയണ.
*
ബാൽക്കണിയിലിരുന്നു,
ചെരിഞ്ഞ കസേരയിൽ അടിഞ്ഞുകൂടുന്ന തണുപ്പ്,
നഗരത്തിൻ പ്രകാശം..
*
ജനാലയിലെ വളർത്തുചെടി.
ഞാനതിനു വെള്ളമൊഴിച്ചു.
അത് വളർന്നു വളർന്ന് ഇലകളിലൂടെ ഒരു പ്രാണി നീങ്ങി..
*
ചുവരിൽ ഫോട്ടോകളുണ്ട്,
എന്റെ ജന്മവീട്,
മരിച്ച അപ്പൂപ്പൻ,
ജീവിച്ചിരികുന്ന അമ്മ,
മകളുടെ രണ്ടു വയസ്സ്,
തവിട്ടും നീലയും കലർന്ന കുപ്പായം..
*
അടുക്കിവെച്ച പാട്ടുകൾ,വയലിന്റെയും ചിത്രവീണയുടെയും കമ്പികൾ, സുഷിരങ്ങൾ,തുകൽപ്പുറങ്ങൾ,
ചിതറിയ ഒരു ശബ്ദം, കരച്ചിൽ..
*
ഞാനിപ്പോഴുമീ കോണിപ്പടികളിൽ തലകീഴായി,നീലച്ച്, മരവിച്ച്,ഏകാന്തമായിക്കിടപ്പാണു..
*
ഒരു ബക്കറ്റ് വെള്ളവും തുടപ്പുമായി ഞാൻ പടികളിലിരുന്നു.
കറപിടിച്ച ചോര കഴുകി ചുരണ്ടിമാറ്റി തുടച്ചുണക്കി..
*
ഉടലിനറ്റത്ത് മുറുക്കെപ്പിടിച്ച് ഇടനാഴിയിലൂടെ പതുക്കെ വലിച്ചു വരാന്ത കടന്നു
ചവിട്ടുപടികൾ കടന്ന്,
മുറ്റം കടന്ന്,
ഞാനെനെ വലിച്ചിഴച്ചു പോയി.
*
നാരകമരത്തിനു താഴെ തൂമ്പകൊണ്ടു കിളച്ചു മണ്ണുമാറ്റി കുഴി നിവർത്തി.
എന്റെ അളവുകൾക്കു പാകം. മരണത്തിനു പാകം.
*
പുറംവാതിൽ ചാരിയടച്ചു.
ചെരിപ്പുധരിച്ചു.
വീടിനെ മായ്ച്ചു കളഞ്ഞു.
ഞാൻ ആഴത്തിലേക്കിറങ്ങിക്കിടന്നു.
ദേഹം മൂടുമിരുൾ,
കറുത്തമണ്ണു..
*
എനിക്കു മീതെ വാവലുകൾ ചിറകടിക്കുന്നു.
നിശാശലഭങ്ങൾ മിടിക്കുന്നു.
ഇലകൾ ഊർന്നു പൊഴിയുന്നു.
വെളിച്ചമെത്തുന്നു.
*
ഞാൻ മിഴികൾ അഗാധമായിത്തുറക്കുമ്പോൾ നേർത്ത വെള്ളത്തിനുള്ളിലാണു. ഒരൂഞ്ഞാലിലെന്നവണ്ണം ഇടം വലം ചാഞ്ഞാടുന്നുണ്ട്.
തണുക്കാതെ,പൊള്ളാതെ, ഉണരാതെ,യുറങ്ങാതെ
നിശ്ശബ്ദം,
ജന്മത്തിന്റെ വേരുകൾ,
ജലം..
© എം. പി പ്രതീഷ്