മീന്‍കറി കോട്ടയം സ്റ്റൈല്‍

—  പ്രഭ സക്കറിയാസ്

നീ വായ തുറന്ന് വെച്ചു ഉറങ്ങിയപ്പോള്‍ ഇറങ്ങിപ്പോയ മീനുകള്‍
ചെകിളയിലെ നിറം എണ്ണി പണയം വെച്ചു
ഇവിടെ കടം വാങ്ങി കൂട്ടുകയാണ്.
ശല്യങ്ങള്‍.
എനിക്ക് ഇവിടെ ജീവിക്കാന്‍
വയ്യാതായിരിക്കുന്നു.

വേണെങ്കി വന്ന് അതുങ്ങളെ എല്ലാം പിടിച്ചു കൊണ്ടു പൊയ്ക്കോണം.
മുളകരച്ചു പിരട്ടി കുടംപുളി ഇട്ടു കറി വെച്ചു കളയും പറഞ്ഞേക്കാം.

നമ്മള്‍ ഉമ്മകള്‍ കൊണ്ടു മുറിച്ചു കടന്ന സമുദ്രങ്ങളില്‍ ഒറ്റയ്ക്ക് മുങ്ങി ചാവുകയാണ്.

© പ്രഭ സക്കറിയാസ്