നര
— ഹരികൃഷ്ണൻ
ആത്മാഭിമാനം കൂടുതലുള്ള മുടികളാകണം
അകാലത്തില്‍ നരയ്ക്കുന്നത്.
മുളച്ച കാലം തൊട്ടേ
അവ അറിയുന്നുണ്ടാവണം
തങ്ങള്‍ വളരുന്ന തലയ്ക്കുള്ളില്‍
നുരയുന്ന ദുരകള്‍,
രൂപം കൊള്ളുന്ന ചതികള്‍,
വ്യാജസ്തുതികള്‍,
മനഃപൂര്‍വമുള്ള മറവി,
വറ്റിപ്പോയ ഉറവകള്‍...
ഒക്കെയും.
അതു കൊണ്ടാവണം
കാലവും നേരവുമെത്തിയുള്ള
കൊഴിയലിനു പകരം
കഴുകന് കണ്ണുള്ളൊരു
കത്രികയുടെ രൂപത്തിലോ
സൂക്ഷ്മതയുള്ള വിരലുകളുടെ രൂപത്തിലോ
വരുന്ന വധശിക്ഷയാണ് ഭേദമെന്നു
അവ ഉറപ്പിക്കുന്നത്.
ഹെയര്‍ ഡൈ വാഗ്ദാനം ചെയ്യുന്ന ആള്‍മാറാട്ടം
അവയുടെ സ്വപ്നത്തില്‍ പോലുമുണ്ടാവില്ല.
ആത്മാഭിമാനം കൂടുതലുള്ള മുടികളാകണം
അകാലത്തില്‍ നരയ്ക്കുന്നത്.
മുളച്ച കാലം തൊട്ടേ
അവ അറിയുന്നുണ്ടാവണം
തങ്ങള്‍ വളരുന്ന തലയ്ക്കുള്ളില്‍
നുരയുന്ന ദുരകള്‍,
രൂപം കൊള്ളുന്ന ചതികള്‍,
വ്യാജസ്തുതികള്‍,
മനഃപൂര്‍വമുള്ള മറവി,
വറ്റിപ്പോയ ഉറവകള്‍...
ഒക്കെയും.
അതു കൊണ്ടാവണം
കാലവും നേരവുമെത്തിയുള്ള
കൊഴിയലിനു പകരം
കഴുകന് കണ്ണുള്ളൊരു
കത്രികയുടെ രൂപത്തിലോ
സൂക്ഷ്മതയുള്ള വിരലുകളുടെ രൂപത്തിലോ
വരുന്ന വധശിക്ഷയാണ് ഭേദമെന്നു
അവ ഉറപ്പിക്കുന്നത്.
ഹെയര്‍ ഡൈ വാഗ്ദാനം ചെയ്യുന്ന ആള്‍മാറാട്ടം
അവയുടെ സ്വപ്നത്തില്‍ പോലുമുണ്ടാവില്ല.