ഊത്ത
— ബിനു എം. പള്ളിപ്പാട്
കഴുത്തുവട്ടത്തിലൂടെ
കയ്യിട്ട്
വാവട്ടം
ഉറപ്പിച്ചാണ്
ഊത്ത പിടിക്കുന്നത്
തെറ്റാലിയോ ഒറ്റാലോ
വലയോ എന്തുമാവാം
മഴ മലര്‍ത്തിയ
കുടിലുകളിലാണ്
ഊത്ത പെരുകുന്നത്
ഉയര്‍ന്ന മലയിടിഞ്ഞ്
കലങ്ങിയ വെള്ളമാണ്
ഊത്തപിടിക്കാന്‍
ഉത്തമം.
ശത്രുവെ ഇരയെ
തിരിച്ചറിയാനാവാത്ത
നിര്വ്വേശകാലത്താണ്
ഊത്ത പെരുകുന്നത്
ഊത്തപിടുത്തക്കാരുടെ
വലയില്‍
ഏതൂപ്പയും കുരുങ്ങും
ഊപ്പയില്ലെങ്കില്
ഊത്തയില്ല
ഊപ്പയുടെ
ഊറ്റമാണ്
ഊത്തയുടെ
ഉറവിടം
© ബിനു എം. പള്ളിപ്പാട്
മൂലകൃതി: അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍
പ്രസാധകർ: ഡിസി ബുക്ക്സ്
കഴുത്തുവട്ടത്തിലൂടെ
കയ്യിട്ട്
വാവട്ടം
ഉറപ്പിച്ചാണ്
ഊത്ത പിടിക്കുന്നത്
തെറ്റാലിയോ ഒറ്റാലോ
വലയോ എന്തുമാവാം
മഴ മലര്‍ത്തിയ
കുടിലുകളിലാണ്
ഊത്ത പെരുകുന്നത്
ഉയര്‍ന്ന മലയിടിഞ്ഞ്
കലങ്ങിയ വെള്ളമാണ്
ഊത്തപിടിക്കാന്‍
ഉത്തമം.
ശത്രുവെ ഇരയെ
തിരിച്ചറിയാനാവാത്ത
നിര്വ്വേശകാലത്താണ്
ഊത്ത പെരുകുന്നത്
ഊത്തപിടുത്തക്കാരുടെ
വലയില്‍
ഏതൂപ്പയും കുരുങ്ങും
ഊപ്പയില്ലെങ്കില്
ഊത്തയില്ല
ഊപ്പയുടെ
ഊറ്റമാണ്
ഊത്തയുടെ
ഉറവിടം
© ബിനു എം. പള്ളിപ്പാട്
മൂലകൃതി: അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍
പ്രസാധകർ: ഡിസി ബുക്ക്സ്