പക്ഷിപോലെ പറന്നിട്ടില്ല ഒരു യുദ്ധ വിമാനവും
— കരുണാകരൻ
പക്ഷിപോലെ പറന്നിട്ടില്ല ഒരു യുദ്ധ വിമാനവും.
പക്ഷിപോലെ വഴി മറന്നിട്ടുണ്ടാവില്ല,
മുമ്പ് നുകര്‍ന്ന മണമോര്‍ത്ത് വഴിയില്‍
തങ്ങി നിന്നിട്ടുണ്ടാവില്ല.
ഏതോ വീറിന്റെ ഓര്‍മ്മയില്‍ പറന്നിട്ടേയുള്ളൂ
ഏതോ യുദ്ധദേവതയുടെ രൂപമാര്‍ന്ന മേഘത്തിനൊപ്പം.
ഏതോ വീറിന്റെ ഓര്‍മ്മ മുരണ്ട്, ഒരു
ജന്തുപോലെ.
അല്ലാതെ,
പക്ഷിപോലെ പറന്നിട്ടില്ല ഒരു യുദ്ധ വിമാനവും.
© 2016, കരുണാകരൻ
തിരക്കവിതയിൽ ആദ്യം പ്രസിദ്ധീകരിച്ചു