പെണ്ഗുരു—ജൈവജീവിതത്തിന്റെ പുസ്തകം
— എം. പി പ്രതീഷ്
1
വെറും നിലത്ത്
കിടക്കുകയായിരുന്നു.
ചുരുണ്ട്
ചുരുണ്ട്
ആ പഴയ
ഭൂമിയില്‍
എന്ന പോലെ
വെയില്
ആദ്യത്തേത്
വന്നു പൊതിയുന്നു.
അവള്
മുടി വിടര്‍ത്തി
എഴുന്നേല്ക്കുന്ന
ഒരു മയില്‍
ആണ്.
2
പയര്ച്ചെടികള്ക്കടിയില്
അവള് വീടുകെട്ടുന്നു.
മണ്ണിനകത്തു
നിരന്തരം ചലിച്ച്
ഉഴവുന്നു
ഉടല് കറുപ്പായിത്തീര്ന്നു
ശബ്ദം മണ്‍തരികള്‍ക്കിടയിലൂടെ
പാഞ്ഞു.
അതേ മണത്തില്‍
രാത്രിയുണ്ടാവുന്നു
അവള്
ഒരു ചെറിയ മണ്ണിര
ആവുന്നു.
3
ചീരയുടെ ചാലുകള്‍
വെള്ളരിവൃത്തം
അതേ പൊടിമണ്ണില്‍
അവള്
മണ്ണിളക്കി
നടുന്നു.
നോക്കുന്നു
നനച്ചു വലുതാക്കുന്നു.
അവയില്‍, പൂവിനുതാഴെ
പുഞ്ചിരി ഒട്ടിക്കുന്നു.
തോട്ടത്തില്‍
അവള്
ധ്യാനിക്കുന്ന
ഒരു കിണര്‍
4
ആദ്യത്തെയിലകളെ
ഈര്‍ക്കിലുകളില്‍
കോര്‍ക്കുന്നു.
നനഞ്ഞ മുറ്റത്തെ
കൈവരകളില്‍
പലരൂപത്തിലെ
കൈയിളക്കം
ചെറു ചുവടുകള്‍
പൂഴിയില്‍
ചൂലിന്
പേരു കാണുന്നു.
അവള്
മുറ്റത്തുനടക്കുന്ന
പക്ഷി
5
തണുത്ത വെള്ളം
പിഞ്ഞാണച്ചുണ്ടില്
ഉറയുന്നു.
വിരല്‍
അതിനെയലകളായ്
മാറ്റുന്നു.
കഴുകിത്തുടച്ച
കോപ്പകളില്‍
ശരീരത്തിന്റെ ചൂട്
തട്ടുന്നത്
അവള് കേള്‍ക്കും
അവള്
പാത്രത്തിനകത്ത്
വീഴുന്ന
മഞ്ഞ്
6
തുണിയില്‍ നിന്നു
നിലത്തേക്ക്
ആദ്യത്തെ ജലം
പരക്കുന്നു.
അഴുക്കുകള്‍
അതിനൊപ്പം
തെന്നുകയാണ്
തൊട്ടിയില്‍
കറുത്തുവരുന്ന
വെള്ളം
അവള്
നിലത്തൂടെ നീന്തുന്ന
മത്സ്യക്കുഞ്ഞ്
ആവുന്നു.
7
പച്ചക്കായ്കളില്
കത്തിതൊടുന്നു
അതിന്റെ നൃത്തത്തില്‍
ചെറുതുണ്ടുകള്‍
നിറയുന്നുണ്ട്
കലത്തില്‍
വീഴുന്ന ഉപ്പ്
അവക്കൊപ്പം
അവള്
തീയിലേക്ക്
നീട്ടുന്നു.
അതിന്റെ മണം
മേല്‍ക്കൂരയില്‍
ചെന്നു തൊട്ടു
അവള്
ചൂടുകൊള്ളുന്ന
ഒരു ശലഭം
ആവുന്നു.
8
കുപ്പായത്തിലൊട്ടിയ
ഇന്നലത്തെ
മുഷിപ്പ്
കല്ലിലേക്കും
വെള്ളത്തിലും
ആഞ്ഞു വീഴുന്നു.
വെയിയിലൂടെ
പറക്കുന്ന
ഒരു നിറം
ഉണങ്ങിത്താഴെയെത്തുന്നു
അവള്
തൊടുന്നു
നിഴലില്ലാത്തിടത്ത്
ഇരിക്കുന്ന
ഒരു പൂച്ച
ആവുന്നു.
9
നീളന്‍ പുല്ലുകള്‍ക്കു
ചോട്ടിലൂടെ
മുയലിനു പിറകേ
പായുന്നു.
അതിന്നുള്ള
പാത്രത്തില്‍
തീറ്റി
വെള്ളം
അവ, രാത്രിയില്‍
വന്നുറങ്ങുന്നു
അവള്‍ക്കടുത്ത്,
അവള്
കമ്പിളിവിരിയില്
കാണാതാവുന്ന
രാത്രി
10
കമ്പുകളൊടിച്ചു
കാല്ക്കീഴെ വെച്ച്
പൊട്ടിച്ചു
തലയില്ച്ചുമക്കുന്ന
ഒരു ഉണങ്ങിയ
വനം
അവള്,
വിറകു ശേഖരിക്കുന്ന
ഒരു നരച്ച
പറവ
ആണ്.
11
പലതായിത്തീര്ന്ന
ഒരേ പരുത്തിയുടെ
പരപ്പില്‍,
ചിത്രങ്ങളെ
തുന്നുന്നു,
ചേര്‍ത്ത് കൊണ്ട്
അവയെ ഒരേ വസ്ത്രത്തില്‍
കൊളുത്തുന്നു.
സൂചി
ചുണ്ടിലുള്ള
ഒരു തുന്നാരപക്ഷി
ആവുന്നു അവള്.
12
വെള്ളാരംകല്ലുകള്‍
കൂട്ടിയുരയ്ക്കുന്നു.
അതിന്റെ ശബ്ദം
നാലുദിക്കിലേക്ക്
യാത്ര ചെയ്യുന്നു.
കൈവെള്ളയിലെ
തഴയ്ക്കുന്ന തൊലി
അവളുടെ
തീയിനെ
ഉണക്കിലയില്‍
വിടുന്നു.
അവള്
വെളിച്ചം
തൂക്കിയിടുന്ന
ഒരു പ്രാണി.
13
വയലില്‍ നടന്ന്
പറിക്കുന്നു.
നിറം വന്ന
ധാന്യമണികളെ
ചെടിയില്‍ നിന്നു
വേര്‍പെടുത്തുന്നു.
മുതുകത്തു തൂക്കിയ
വള്ളിക്കൊട്ടയില്
നിറയുന്ന ചൂട്
അവള്
അരിച്ചുപോവുന്ന
വയലിലെ ഒച്ച്
ആവുകയാണ്.
14
അതിന്റെ മുതുകിലൂടെയവള്
കൈവിരല്‍
നടത്തുന്നു.
രോമങ്ങളുടെ മണം,
പ്രകാശിക്കുന്നു.
തുളുമ്പുന്നു.
അത് കാലനക്കാതെ
ശ്വാസം ശ്രദ്ധിച്ച്
കണ്ണുതാഴ്ത്തിപ്പിടിച്ച്
അവളെച്ചാരിനിന്നു.
അവള്
ചെമ്മരിയാടിന്റെ
ദേഹത്തു വന്നിരിക്കുന്ന
ഒരു മൈനയാണ്.
15
ചുമരില്ത്തേച്ച
കളിമണ്ണില്‍
വരയുന്നു.
തണ്ടുകളിലെ പച്ച
കല്ലിലെ ചുവപ്പ്
കരിയിരുട്ടിന്റെ തരികള്‍
ചിത്രത്തിലൂടെ
ചിതലുകളുടെ വരി
കടന്നുപോയി
അവ ചിത്രത്തെ മാളങ്ങളിലേക്ക്
ചുമക്കുകയും ചെയ്തു.
അവള്
ആ വരിയില്‍
ഒരു ചിതല്
ആവുന്നു.
16
മുടി ചീകുന്നതിനായി
പടിയിലിരുന്നു.
കറുത്ത
ഇഴകളോരോന്നും
ഓരോ നദികളായ്ത്തീരുന്നു.
അതിലൂടെയവള്‍
ഒഴുകാനിറങ്ങുന്നു.
അവള്
ഒരു ആമയുടെ
പുറന്തോട്
പുതയ്ക്കുന്നു.
17
മരക്കമ്പു കെട്ടിയിട്ട്
ഒരു കോണിയുണ്ടാക്കുന്നു.
അതിനെ
പുരപ്പുറത്തേക്ക്
ചെരിച്ചു.
ചിമ്മിനിക്കുഴലിനകത്തെ
കരിയിളക്കിയെടുത്തു
പുരപ്പുറത്ത്
അനങ്ങുന്ന
ഒരില കാണുന്നു.
അവള്
കോണിയിറങ്ങുന്ന
ഒരു മുളങ്കമ്പ്
ആവുന്നു.
18
നൂലിനറ്റത്തെ കുരുക്ക്
ആഴത്തിലേക്കിട്ട്
കരയിലിരുന്നു.
കാറ്റു താഴ്ന്ന്
ഇല വീഴ്ത്തുന്നു
അവളില്‍.
പാത്രത്തില്ക്കിടക്കുന്ന
മൂന്നു
മീനുകള്‍.
അവ
അവളെ നോക്കുന്നു.
മരത്തിലേക്ക്, അവള്
മടങ്ങിപ്പോവുന്ന
പൊന്മ ആവുന്നു.
19
ആവിതുറന്നു
പരന്ന പ്ലേറ്റില്‍
കുതിര്‍ന്നു കിടക്കുന്ന
ഇലകളുടെ നാര്
ചുണ്ടിലൂടെ
അവ നടക്കുന്നു.
അവള്
അതിന്റെ രുചിയെ
കേള്‍ക്കുന്നു,
അവളുടെ ചുണ്ടുകള്‍
പാത്രത്തിന്റെ
മധുരത്തില്‍
തങ്ങുന്ന ഒരുറുമ്പ്
ആണ്.
20
നദിയിലിറങ്ങുന്ന
ഒരു മുഴുവന്‍
ദിവസം
അത് ഒഴുക്കില്ക്കിടന്ന്
തുള്ളുന്നു.
മുടിനനച്ച്
ശരീരത്തെ ഒരു
വള്ളിച്ചെടിയാക്കുന്നു,
അവള്
നദിക്കുള്ളില്‍ പെട്ടുപോയ
ഒരു ജലജീവി
ആയിരിക്കുന്നു.
21
കിണറിനകത്തു നിന്ന്
നീലവെള്ളത്തെ
എടുക്കുന്നു.
അവള്
കയറിലൂടെ സഞ്ചരിക്കുന്നു.
ഓരോവട്ടവും
മുങ്ങി നീയ്ക്കുന്നു
ചെരിവുകളിലെ
പൊത്ത്
പ്രാവിനെ
മുകളിലേക്ക് തുറക്കുന്നു,
അവള്
അതിന്റെ
കുറുകലില് അകപ്പെടുകയാണ്.
22
ഭൂമിയില്ക്കളഞ്ഞ
വിത്തുകള്‍ക്ക് വേണ്ടി
വെള്ളത്തെ
വഴിതിരിച്ചുവിടുന്നു.
അത്
തിരിഞ്ഞുവളഞ്ഞ്
ഓരോയിടങ്ങളില്‍
അദൃശ്യര്‍.
കാല്പാദം
അതില്ത്താഴ്ന്നിരിക്കുന്നു.
അവള്
കിണറില്‍ നിന്നും
ഉയര്‍ന്നു നീന്തുന്ന
ഒരു പായല്ച്ചെടി
ആവുന്നു.
23
ഭൂമിയില്‍ നിന്നും
ഒരു പിടി
നനച്ചെടുത്ത്
കുഴയ്ക്കുന്നു.
മെരുക്കി മെരുക്കി
അതിന്റെ ശരീരത്തെ
വളര്‍ത്തുന്നു.
കഴുത്തും കൈയുമുണ്ടാക്കുന്നു
തീയില്‍ നിന്നുംപുറത്തെടുക്കുന്നു
മണ്കലത്തില്
അവള്
വെളുത്ത പൂവുള്ള
ചെടി.
24
ഇലകളില്ച്ചവിട്ടി
നടക്കുന്നു.
അവയ്ക്കുതാഴത്തെ
ഇഴജീവികളെ
വേദനിപ്പിക്കുന്നില്ല.
നിഴലിലേക്കു വീഴുന്ന
ഇരുട്ട്,
അവളെ അലിയിക്കുന്നു.
അവളുടെ
കല്പാദത്തില്
വിരിയുന്ന ഒരു താമര
ഉണ്ട്.
25
വെള്ളത്തിലേക്ക്
കാലുതാഴ്ത്തിവെച്ച്
ഉച്ചയ്ക്ക്
ഉറങ്ങുന്നു..
കരിങ്കല്ലുപടവില്
പുല്ലുവള്ളികള്
അവള്‍ക്കൊപ്പം കിടക്കുന്നു.
കുളം
അവളെയിളക്കാതെ
അലകളുണ്ടാക്കുന്നു.
അവള്
കരയില്‍ പാര്‍ക്കുന്ന
ഒരു ഞണ്ടിന്റെ കുട്ടി
ആവുന്നു.
26
കനം കുറഞ്ഞ
കമ്പിച്ചുരുള്‍
നീട്ടി വലിച്ചുകെട്ടുന്നു.
നാലുരേഖകള്
നാലുസ്വരത്തില്
പറയുന്നു.
അവള്
തൊടുന്നുണ്ട്.
അവ
രഹസ്യങ്ങള്‍ മൂളുന്നുണ്ട്.
അവള്
കാട്ടിനുനടുക്കു കൊണ്ടുനിര്‍ത്തിയ
നിശബ്ദത
ആണ്.
27
അവ, നിറഞ്ഞിരിക്കുന്നു
നടക്കുന്നിടമെല്ലാം
നനയുന്നുണ്ട്
പച്ചിലകളില്‍ വെണ്മയുടെ
തുള്ളിവീഴുന്നുണ്ട്
അത് രുചിക്കുന്നു
പുഴുവിന് മുട്ടയിലെ
കുഞ്ഞുങ്ങള്‍
അവള്
ചുരന്ന
ഒരു അണ്ണാന്‍കുഞ്ഞ്
ആവുകയാണ്.
28
അവള്ക്കകത്തെ
ജലം
പാത്രത്തിലെ ജലത്തോട്
സംസാരിക്കുന്നു,
അവള്
കുഞ്ഞിന്റെ വായ്
കാണുകയാണ്.
വേദനിപ്പിക്കുന്ന
വെള്ളം
തുളുമ്പുന്നു
ശരീരത്തെ കവിയുന്നു.
അവള്
അമ്മയുടെ ഗന്ധമുള്ള
ഒരു പുല്‍ച്ചാടി
29
താഴ്ന്നുതരുന്ന
കൊമ്പില്‍
അങ്ങോട്ടിങ്ങോട്ടു
സഞ്ചരിക്കുന്നു.
വെയിലില്‍
നിഴലില്‍
മരത്തിന്റെ നെറ്റി
പൂഴിയില്‍ തട്ടിച്ചിതറുന്നു.
അവള്
ചുവന്ന മെയ്യുള്ള
തുമ്പിയാവുന്നു.
30
മലയ്ക്കു താഴത്തെ വയല്‍
വെള്ളപ്പൂവിനെ
തരുന്ന
രാത്രിയില്‍
നിലാവില് വഴുക്കി
വീഴുന്നു,
തണുത്തുമരവിച്ച
ശരീരം
അവള്
വിരിഞ്ഞതില്
ഇരിക്കുന്ന ചന്ദ്രന്
ആവുന്നു.
31
അതൊരു
പുല്മേടുതന്നെ
ആയിരുന്നു.
പരത്തിവിരിച്ച
ഒരു വലിയ തുണി.
അവള്‍ക്കുമേല്‍
പറവകളുടെ
കടല്‍ക്കാറ്റ്
അവളെ കാണുന്നേയില്ല
വെളിച്ചത്തിലൊന്നും
അവള്
ആ സ്വപ്നത്തിനകത്ത്
വേരുവെയ്ക്കുന്ന
പുല്ല്
32
സ്വപ്നത്തില്‍ നിന്ന്
നിദ്രയിലേക്ക്
തിരിച്ചുനീന്തുന്നു
മരച്ചങ്ങാടം
അവള്
അവള്‍ക്ക് കാണാതായി.
അവള്
പോവുന്നത്
വെള്ളം ഉറങ്ങാതിരുന്നു
നോക്കുന്നു.
അതിന്റെ
ഉള്ളം നിറഞ്ഞ്
കരയുന്നു.
അതേയിടം
അതറിയാത്ത
ഉറങ്ങുന്ന ഒരു നായ്ക്കുട്ടി
ആവുന്നു.
33
പാര്‍പ്പിടത്തിനുമേല്‍
പുല്ലും മഴക്കാലവും
വീഴുന്നു.
മഞ്ഞുകാലവും വെയിലും
മൂടുന്നു.
ഇരുട്ടും വനത്തിന്റെ
വേരുകളും
പൊതിയുന്നു.
അവളുടെ ഇടം
ഇത്രനേരവും ഉണ്ടായിരുന്ന
ഒരു ചെറിയ
മഞ്ഞനിറപ്പാറ്റ
ആവുന്നു.
© എം. പി പ്രതീഷ്
1
വെറും നിലത്ത്
കിടക്കുകയായിരുന്നു.
ചുരുണ്ട്
ചുരുണ്ട്
ആ പഴയ
ഭൂമിയില്‍
എന്ന പോലെ
വെയില്
ആദ്യത്തേത്
വന്നു പൊതിയുന്നു.
അവള്
മുടി വിടര്‍ത്തി
എഴുന്നേല്ക്കുന്ന
ഒരു മയില്‍
ആണ്.
2
പയര്ച്ചെടികള്ക്കടിയില്
അവള് വീടുകെട്ടുന്നു.
മണ്ണിനകത്തു
നിരന്തരം ചലിച്ച്
ഉഴവുന്നു
ഉടല് കറുപ്പായിത്തീര്ന്നു
ശബ്ദം മണ്‍തരികള്‍ക്കിടയിലൂടെ
പാഞ്ഞു.
അതേ മണത്തില്‍
രാത്രിയുണ്ടാവുന്നു
അവള്
ഒരു ചെറിയ മണ്ണിര
ആവുന്നു.
3
ചീരയുടെ ചാലുകള്‍
വെള്ളരിവൃത്തം
അതേ പൊടിമണ്ണില്‍
അവള്
മണ്ണിളക്കി
നടുന്നു.
നോക്കുന്നു
നനച്ചു വലുതാക്കുന്നു.
അവയില്‍, പൂവിനുതാഴെ
പുഞ്ചിരി ഒട്ടിക്കുന്നു.
തോട്ടത്തില്‍
അവള്
ധ്യാനിക്കുന്ന
ഒരു കിണര്‍
4
ആദ്യത്തെയിലകളെ
ഈര്‍ക്കിലുകളില്‍
കോര്‍ക്കുന്നു.
നനഞ്ഞ മുറ്റത്തെ
കൈവരകളില്‍
പലരൂപത്തിലെ
കൈയിളക്കം
ചെറു ചുവടുകള്‍
പൂഴിയില്‍
ചൂലിന്
പേരു കാണുന്നു.
അവള്
മുറ്റത്തുനടക്കുന്ന
പക്ഷി
5
തണുത്ത വെള്ളം
പിഞ്ഞാണച്ചുണ്ടില്
ഉറയുന്നു.
വിരല്‍
അതിനെയലകളായ്
മാറ്റുന്നു.
കഴുകിത്തുടച്ച
കോപ്പകളില്‍
ശരീരത്തിന്റെ ചൂട്
തട്ടുന്നത്
അവള് കേള്‍ക്കും
അവള്
പാത്രത്തിനകത്ത്
വീഴുന്ന
മഞ്ഞ്
6
തുണിയില്‍ നിന്നു
നിലത്തേക്ക്
ആദ്യത്തെ ജലം
പരക്കുന്നു.
അഴുക്കുകള്‍
അതിനൊപ്പം
തെന്നുകയാണ്
തൊട്ടിയില്‍
കറുത്തുവരുന്ന
വെള്ളം
അവള്
നിലത്തൂടെ നീന്തുന്ന
മത്സ്യക്കുഞ്ഞ്
ആവുന്നു.
7
പച്ചക്കായ്കളില്
കത്തിതൊടുന്നു
അതിന്റെ നൃത്തത്തില്‍
ചെറുതുണ്ടുകള്‍
നിറയുന്നുണ്ട്
കലത്തില്‍
വീഴുന്ന ഉപ്പ്
അവക്കൊപ്പം
അവള്
തീയിലേക്ക്
നീട്ടുന്നു.
അതിന്റെ മണം
മേല്‍ക്കൂരയില്‍
ചെന്നു തൊട്ടു
അവള്
ചൂടുകൊള്ളുന്ന
ഒരു ശലഭം
ആവുന്നു.
8
കുപ്പായത്തിലൊട്ടിയ
ഇന്നലത്തെ
മുഷിപ്പ്
കല്ലിലേക്കും
വെള്ളത്തിലും
ആഞ്ഞു വീഴുന്നു.
വെയിയിലൂടെ
പറക്കുന്ന
ഒരു നിറം
ഉണങ്ങിത്താഴെയെത്തുന്നു
അവള്
തൊടുന്നു
നിഴലില്ലാത്തിടത്ത്
ഇരിക്കുന്ന
ഒരു പൂച്ച
ആവുന്നു.
9
നീളന്‍ പുല്ലുകള്‍ക്കു
ചോട്ടിലൂടെ
മുയലിനു പിറകേ
പായുന്നു.
അതിന്നുള്ള
പാത്രത്തില്‍
തീറ്റി
വെള്ളം
അവ, രാത്രിയില്‍
വന്നുറങ്ങുന്നു
അവള്‍ക്കടുത്ത്,
അവള്
കമ്പിളിവിരിയില്
കാണാതാവുന്ന
രാത്രി
10
കമ്പുകളൊടിച്ചു
കാല്ക്കീഴെ വെച്ച്
പൊട്ടിച്ചു
തലയില്ച്ചുമക്കുന്ന
ഒരു ഉണങ്ങിയ
വനം
അവള്,
വിറകു ശേഖരിക്കുന്ന
ഒരു നരച്ച
പറവ
ആണ്.
11
പലതായിത്തീര്ന്ന
ഒരേ പരുത്തിയുടെ
പരപ്പില്‍,
ചിത്രങ്ങളെ
തുന്നുന്നു,
ചേര്‍ത്ത് കൊണ്ട്
അവയെ ഒരേ വസ്ത്രത്തില്‍
കൊളുത്തുന്നു.
സൂചി
ചുണ്ടിലുള്ള
ഒരു തുന്നാരപക്ഷി
ആവുന്നു അവള്.
12
വെള്ളാരംകല്ലുകള്‍
കൂട്ടിയുരയ്ക്കുന്നു.
അതിന്റെ ശബ്ദം
നാലുദിക്കിലേക്ക്
യാത്ര ചെയ്യുന്നു.
കൈവെള്ളയിലെ
തഴയ്ക്കുന്ന തൊലി
അവളുടെ
തീയിനെ
ഉണക്കിലയില്‍
വിടുന്നു.
അവള്
വെളിച്ചം
തൂക്കിയിടുന്ന
ഒരു പ്രാണി.
13
വയലില്‍ നടന്ന്
പറിക്കുന്നു.
നിറം വന്ന
ധാന്യമണികളെ
ചെടിയില്‍ നിന്നു
വേര്‍പെടുത്തുന്നു.
മുതുകത്തു തൂക്കിയ
വള്ളിക്കൊട്ടയില്
നിറയുന്ന ചൂട്
അവള്
അരിച്ചുപോവുന്ന
വയലിലെ ഒച്ച്
ആവുകയാണ്.
14
അതിന്റെ മുതുകിലൂടെയവള്
കൈവിരല്‍
നടത്തുന്നു.
രോമങ്ങളുടെ മണം,
പ്രകാശിക്കുന്നു.
തുളുമ്പുന്നു.
അത് കാലനക്കാതെ
ശ്വാസം ശ്രദ്ധിച്ച്
കണ്ണുതാഴ്ത്തിപ്പിടിച്ച്
അവളെച്ചാരിനിന്നു.
അവള്
ചെമ്മരിയാടിന്റെ
ദേഹത്തു വന്നിരിക്കുന്ന
ഒരു മൈനയാണ്.
15
ചുമരില്ത്തേച്ച
കളിമണ്ണില്‍
വരയുന്നു.
തണ്ടുകളിലെ പച്ച
കല്ലിലെ ചുവപ്പ്
കരിയിരുട്ടിന്റെ തരികള്‍
ചിത്രത്തിലൂടെ
ചിതലുകളുടെ വരി
കടന്നുപോയി
അവ ചിത്രത്തെ മാളങ്ങളിലേക്ക്
ചുമക്കുകയും ചെയ്തു.
അവള്
ആ വരിയില്‍
ഒരു ചിതല്
ആവുന്നു.
16
മുടി ചീകുന്നതിനായി
പടിയിലിരുന്നു.
കറുത്ത
ഇഴകളോരോന്നും
ഓരോ നദികളായ്ത്തീരുന്നു.
അതിലൂടെയവള്‍
ഒഴുകാനിറങ്ങുന്നു.
അവള്
ഒരു ആമയുടെ
പുറന്തോട്
പുതയ്ക്കുന്നു.
17
മരക്കമ്പു കെട്ടിയിട്ട്
ഒരു കോണിയുണ്ടാക്കുന്നു.
അതിനെ
പുരപ്പുറത്തേക്ക്
ചെരിച്ചു.
ചിമ്മിനിക്കുഴലിനകത്തെ
കരിയിളക്കിയെടുത്തു
പുരപ്പുറത്ത്
അനങ്ങുന്ന
ഒരില കാണുന്നു.
അവള്
കോണിയിറങ്ങുന്ന
ഒരു മുളങ്കമ്പ്
ആവുന്നു.
18
നൂലിനറ്റത്തെ കുരുക്ക്
ആഴത്തിലേക്കിട്ട്
കരയിലിരുന്നു.
കാറ്റു താഴ്ന്ന്
ഇല വീഴ്ത്തുന്നു
അവളില്‍.
പാത്രത്തില്ക്കിടക്കുന്ന
മൂന്നു
മീനുകള്‍.
അവ
അവളെ നോക്കുന്നു.
മരത്തിലേക്ക്, അവള്
മടങ്ങിപ്പോവുന്ന
പൊന്മ ആവുന്നു.
19
ആവിതുറന്നു
പരന്ന പ്ലേറ്റില്‍
കുതിര്‍ന്നു കിടക്കുന്ന
ഇലകളുടെ നാര്
ചുണ്ടിലൂടെ
അവ നടക്കുന്നു.
അവള്
അതിന്റെ രുചിയെ
കേള്‍ക്കുന്നു,
അവളുടെ ചുണ്ടുകള്‍
പാത്രത്തിന്റെ
മധുരത്തില്‍
തങ്ങുന്ന ഒരുറുമ്പ്
ആണ്.
20
നദിയിലിറങ്ങുന്ന
ഒരു മുഴുവന്‍
ദിവസം
അത് ഒഴുക്കില്ക്കിടന്ന്
തുള്ളുന്നു.
മുടിനനച്ച്
ശരീരത്തെ ഒരു
വള്ളിച്ചെടിയാക്കുന്നു,
അവള്
നദിക്കുള്ളില്‍ പെട്ടുപോയ
ഒരു ജലജീവി
ആയിരിക്കുന്നു.
21
കിണറിനകത്തു നിന്ന്
നീലവെള്ളത്തെ
എടുക്കുന്നു.
അവള്
കയറിലൂടെ സഞ്ചരിക്കുന്നു.
ഓരോവട്ടവും
മുങ്ങി നീയ്ക്കുന്നു
ചെരിവുകളിലെ
പൊത്ത്
പ്രാവിനെ
മുകളിലേക്ക് തുറക്കുന്നു,
അവള്
അതിന്റെ
കുറുകലില് അകപ്പെടുകയാണ്.
22
ഭൂമിയില്ക്കളഞ്ഞ
വിത്തുകള്‍ക്ക് വേണ്ടി
വെള്ളത്തെ
വഴിതിരിച്ചുവിടുന്നു.
അത്
തിരിഞ്ഞുവളഞ്ഞ്
ഓരോയിടങ്ങളില്‍
അദൃശ്യര്‍.
കാല്പാദം
അതില്ത്താഴ്ന്നിരിക്കുന്നു.
അവള്
കിണറില്‍ നിന്നും
ഉയര്‍ന്നു നീന്തുന്ന
ഒരു പായല്ച്ചെടി
ആവുന്നു.
23
ഭൂമിയില്‍ നിന്നും
ഒരു പിടി
നനച്ചെടുത്ത്
കുഴയ്ക്കുന്നു.
മെരുക്കി മെരുക്കി
അതിന്റെ ശരീരത്തെ
വളര്‍ത്തുന്നു.
കഴുത്തും കൈയുമുണ്ടാക്കുന്നു
തീയില്‍ നിന്നുംപുറത്തെടുക്കുന്നു
മണ്കലത്തില്
അവള്
വെളുത്ത പൂവുള്ള
ചെടി.
24
ഇലകളില്ച്ചവിട്ടി
നടക്കുന്നു.
അവയ്ക്കുതാഴത്തെ
ഇഴജീവികളെ
വേദനിപ്പിക്കുന്നില്ല.
നിഴലിലേക്കു വീഴുന്ന
ഇരുട്ട്,
അവളെ അലിയിക്കുന്നു.
അവളുടെ
കല്പാദത്തില്
വിരിയുന്ന ഒരു താമര
ഉണ്ട്.
25
വെള്ളത്തിലേക്ക്
കാലുതാഴ്ത്തിവെച്ച്
ഉച്ചയ്ക്ക്
ഉറങ്ങുന്നു..
കരിങ്കല്ലുപടവില്
പുല്ലുവള്ളികള്
അവള്‍ക്കൊപ്പം കിടക്കുന്നു.
കുളം
അവളെയിളക്കാതെ
അലകളുണ്ടാക്കുന്നു.
അവള്
കരയില്‍ പാര്‍ക്കുന്ന
ഒരു ഞണ്ടിന്റെ കുട്ടി
ആവുന്നു.
26
കനം കുറഞ്ഞ
കമ്പിച്ചുരുള്‍
നീട്ടി വലിച്ചുകെട്ടുന്നു.
നാലുരേഖകള്
നാലുസ്വരത്തില്
പറയുന്നു.
അവള്
തൊടുന്നുണ്ട്.
അവ
രഹസ്യങ്ങള്‍ മൂളുന്നുണ്ട്.
അവള്
കാട്ടിനുനടുക്കു കൊണ്ടുനിര്‍ത്തിയ
നിശബ്ദത
ആണ്.
27
അവ, നിറഞ്ഞിരിക്കുന്നു
നടക്കുന്നിടമെല്ലാം
നനയുന്നുണ്ട്
പച്ചിലകളില്‍ വെണ്മയുടെ
തുള്ളിവീഴുന്നുണ്ട്
അത് രുചിക്കുന്നു
പുഴുവിന് മുട്ടയിലെ
കുഞ്ഞുങ്ങള്‍
അവള്
ചുരന്ന
ഒരു അണ്ണാന്‍കുഞ്ഞ്
ആവുകയാണ്.
28
അവള്ക്കകത്തെ
ജലം
പാത്രത്തിലെ ജലത്തോട്
സംസാരിക്കുന്നു,
അവള്
കുഞ്ഞിന്റെ വായ്
കാണുകയാണ്.
വേദനിപ്പിക്കുന്ന
വെള്ളം
തുളുമ്പുന്നു
ശരീരത്തെ കവിയുന്നു.
അവള്
അമ്മയുടെ ഗന്ധമുള്ള
ഒരു പുല്‍ച്ചാടി
29
താഴ്ന്നുതരുന്ന
കൊമ്പില്‍
അങ്ങോട്ടിങ്ങോട്ടു
സഞ്ചരിക്കുന്നു.
വെയിലില്‍
നിഴലില്‍
മരത്തിന്റെ നെറ്റി
പൂഴിയില്‍ തട്ടിച്ചിതറുന്നു.
അവള്
ചുവന്ന മെയ്യുള്ള
തുമ്പിയാവുന്നു.
30
മലയ്ക്കു താഴത്തെ വയല്‍
വെള്ളപ്പൂവിനെ
തരുന്ന
രാത്രിയില്‍
നിലാവില് വഴുക്കി
വീഴുന്നു,
തണുത്തുമരവിച്ച
ശരീരം
അവള്
വിരിഞ്ഞതില്
ഇരിക്കുന്ന ചന്ദ്രന്
ആവുന്നു.
31
അതൊരു
പുല്മേടുതന്നെ
ആയിരുന്നു.
പരത്തിവിരിച്ച
ഒരു വലിയ തുണി.
അവള്‍ക്കുമേല്‍
പറവകളുടെ
കടല്‍ക്കാറ്റ്
അവളെ കാണുന്നേയില്ല
വെളിച്ചത്തിലൊന്നും
അവള്
ആ സ്വപ്നത്തിനകത്ത്
വേരുവെയ്ക്കുന്ന
പുല്ല്
32
സ്വപ്നത്തില്‍ നിന്ന്
നിദ്രയിലേക്ക്
തിരിച്ചുനീന്തുന്നു
മരച്ചങ്ങാടം
അവള്
അവള്‍ക്ക് കാണാതായി.
അവള്
പോവുന്നത്
വെള്ളം ഉറങ്ങാതിരുന്നു
നോക്കുന്നു.
അതിന്റെ
ഉള്ളം നിറഞ്ഞ്
കരയുന്നു.
അതേയിടം
അതറിയാത്ത
ഉറങ്ങുന്ന ഒരു നായ്ക്കുട്ടി
ആവുന്നു.
33
പാര്‍പ്പിടത്തിനുമേല്‍
പുല്ലും മഴക്കാലവും
വീഴുന്നു.
മഞ്ഞുകാലവും വെയിലും
മൂടുന്നു.
ഇരുട്ടും വനത്തിന്റെ
വേരുകളും
പൊതിയുന്നു.
അവളുടെ ഇടം
ഇത്രനേരവും ഉണ്ടായിരുന്ന
ഒരു ചെറിയ
മഞ്ഞനിറപ്പാറ്റ
ആവുന്നു.
© എം. പി പ്രതീഷ്