സ്കൂള്‍
— ബിനു എം. പള്ളിപ്പാട്
പഠിച്ച സ്കൂളില്‍
ഞങ്ങള്‍
താമസിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ
അറിവ്
ഒരഭയമാകുന്നതുപോലെ.
പഠിച്ച സ്കൂളില്‍
രാത്രിയാവുമ്പോള്‍
ഏതോ ക്ലാസില്‍ നിന്ന്
സന്ധ്യാനാമം വന്ന്
നരകിച്ചിട്ടുണ്ട്.
കലത്തിനുള്ളിലെ
നനഞ്ഞ പുസ്തകം
ഇരുട്ടിലിരിക്കുമ്പോള്‍
ഇടിമുഴങ്ങി
വിളക്കിനെ
കാറ്റ് വിരട്ടുമ്പോള്‍
തിളങ്ങും
കൊള്ളിയാന്‍ വെട്ടത്തില്‍
ഞങ്ങള്‍ക്കൊരു
കുടുംബഫോട്ടോയുണ്ട്.
പഴങ്കഥ കൊണ്ട്
പുതച്ച അപ്പൂപ്പന്
മിടുക്കന്മാരുടെ
ബെഞ്ചിലിരുന്ന്
പകലളക്കുമ്പോള്‍
പാടത്തെ വീട്
തല കുനിഞ്ഞ
ഒരു കഴുത
കൂടെ
പഠിച്ച ഉണ്ണികള്‍
നടന്നു പോവുമ്പോള്‍
വരാന്തയില്‍ നിന്ന്
മാഞ്ഞ് പോയിട്ടുണ്ട്
ഉപ്പുമാവമ്മ
വിയര്‍ത്ത പുരയ്ക്കുള്ളില്‍
അച്ഛന്മാരിരുന്ന്
റാണിയെ
വെട്ടുമ്പോള്‍
റേഷന്‍ കഞ്ഞിയിലേക്ക്
ഓമക്കയും ചക്കയും ചേര്‍ത്ത
ചളിച്ച കറിവന്ന് വീഴും
പഠിച്ച സ്കൂളിന്റെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്ക്കും
വെള്ളത്തിലും
ഒരു സ്കൂള്‍.
© ബിനു എം. പള്ളിപ്പാട്
മൂലകൃതി: അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍
പ്രസാധകർ: ഡിസി ബുക്ക്സ്
പഠിച്ച സ്കൂളില്‍
ഞങ്ങള്‍
താമസിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ
അറിവ്
ഒരഭയമാകുന്നതുപോലെ.
പഠിച്ച സ്കൂളില്‍
രാത്രിയാവുമ്പോള്‍
ഏതോ ക്ലാസില്‍ നിന്ന്
സന്ധ്യാനാമം വന്ന്
നരകിച്ചിട്ടുണ്ട്.
കലത്തിനുള്ളിലെ
നനഞ്ഞ പുസ്തകം
ഇരുട്ടിലിരിക്കുമ്പോള്‍
ഇടിമുഴങ്ങി
വിളക്കിനെ
കാറ്റ് വിരട്ടുമ്പോള്‍
തിളങ്ങും
കൊള്ളിയാന്‍ വെട്ടത്തില്‍
ഞങ്ങള്‍ക്കൊരു
കുടുംബഫോട്ടോയുണ്ട്.
പഴങ്കഥ കൊണ്ട്
പുതച്ച അപ്പൂപ്പന്
മിടുക്കന്മാരുടെ
ബെഞ്ചിലിരുന്ന്
പകലളക്കുമ്പോള്‍
പാടത്തെ വീട്
തല കുനിഞ്ഞ
ഒരു കഴുത
കൂടെ
പഠിച്ച ഉണ്ണികള്‍
നടന്നു പോവുമ്പോള്‍
വരാന്തയില്‍ നിന്ന്
മാഞ്ഞ് പോയിട്ടുണ്ട്
ഉപ്പുമാവമ്മ
വിയര്‍ത്ത പുരയ്ക്കുള്ളില്‍
അച്ഛന്മാരിരുന്ന്
റാണിയെ
വെട്ടുമ്പോള്‍
റേഷന്‍ കഞ്ഞിയിലേക്ക്
ഓമക്കയും ചക്കയും ചേര്‍ത്ത
ചളിച്ച കറിവന്ന് വീഴും
പഠിച്ച സ്കൂളിന്റെ
ജനാലയിലിരുന്ന്
തൂറുമ്പോള്‍
താഴെ പുളയ്ക്കും
വെള്ളത്തിലും
ഒരു സ്കൂള്‍.
© ബിനു എം. പള്ളിപ്പാട്
മൂലകൃതി: അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍
പ്രസാധകർ: ഡിസി ബുക്ക്സ്