വെറുപ്പ്‌

ഹരികൃഷ്ണൻ

മുങ്ങിപ്പോയ നൗകകള്‍ക്കു വേണ്ടി
കടലിനെ വെറുക്കാം.
അണഞ്ഞു പോയ നക്ഷത്രങ്ങള്‍ക്കു വേണ്ടി
ആകാശത്തെ വെറുക്കാം.
പൊലിഞ്ഞു പോയ സ്വപ്നങ്ങള്‍ക്കു വേണ്ടി
രാത്രിയെ വെറുക്കാം.
വറ്റിപ്പോയ നദികള്‍ക്കു വേണ്ടി
സൂര്യനെ വെറുക്കാം.

ചെയ്തു പോയ പിഴവുകള്‍ക്കു വേണ്ടി,
പാലിക്കാതെ പോയ വാക്കുകള്‍ക്കു വേണ്ടി,
കേള്‍ക്കാതെ പോയ നിലവിളികള്‍ക്കു വേണ്ടി,
ചെന്നെത്താതെ പോയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി,
അവനവനെ വെറുക്കാം.

വെറുപ്പിനെ വെറുക്കുന്നതെങ്ങനെ?