ജി. ശങ്കരക്കുറുപ്പ്

ജി. ശങ്കരക്കുറുപ്പ്
എറണാകുളം ജില്ലയിൽ കാലടിക്കടുത്ത് നായത്തോട് ഗ്രാമത്തിൽ 1901 ജൂൺ 3ന് ജനനം. 1919ൽ പണ്ഡിതർ പരീക്ഷ ജയിച്ച് തിരുവില്വാമല സ്‌ക്കൂളിൽ ഭാഷാധ്യാപകനായി. 1937ൽ എറണാകുളം മഹാരാജാസ് കോളേജിലെ മലയാള പണ്ഡിതനായി. 1950 മുതൽ അവിടെ പ്രൊഫസർ. 1956ൽ ജോലിയിൽ നിന്നും വിരമിച്ചു. 1945 മുതൽ 1957 വരെ സാഹിത്യപരിഷത്ത് മാസികയുടെ പത്രാധിപർ. കേരളസാഹിത്യ അക്കാദമിയുടെയും സാഹിത്യ പരിഷത്തിന്റേയും അധ്യക്ഷൻ ആയിരുന്നു. 1968ൽ രാജ്യസഭാംഗമായി നോമിനേറ്റു ചെയ്യപ്പെട്ടു.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ, സോവിയറ്റ്‌ലാൻഡ് നെഹ്രു അവാർഡ്, ജ്ഞാനപീഠ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, റഷ്യൻ, ഇറ്റാലിയൻ തുടങ്ങിയ വിദേശഭാഷകളിലേയ്ക്കും, മിക്ക ഭാരതീയ ഭാഷകളിലേയ്ക്കും ജിയുടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1978 ഫെബ്രുവരി 2 ന് മരണം.

സൂര്യകാന്തി, മേഘഗീതം, പുഷ്പഗീതം, നിമിഷം, പൂജാപുഷ്പം, മുത്തുകൾ, ഇതളുകൾ, ഓടക്കുഴൽ, ചെങ്കതിരുകൾ, നവാതിഥി, പഥികന്റെ പാട്ട്, അന്തർദ്ദാഹം, വെള്ളിൽ പറവകൾ, വിശ്വദർശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, മധുരം സൗമ്യം ദീപ്തം എന്നിവയാണു പ്രധാന കവിതാസമാഹാരങ്ങൾ.

ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ