കറക്കല്‍

ഉമ രാജീവ്

കുലമ്പിട്ടു ചവിട്ടാമൊ
മാര്‍ബിള്‍ത്തറയില്‍?

വാലിട്ടടിക്കാ‍മോ
മിനുത്ത ചുവരില്‍?

മുട്ടിക്കുടിക്കാമൊ
ഇടിഞ്ഞ അകിട്ടില്‍?

ചടഞ്ഞു കിടക്കാമോ
സ്വന്തം ചാണകത്തില്‍?

പുല്ലിട്ടുതരുമോ
കഴുത്തുപാടകലത്തില്‍?

തലനീട്ടി കടിക്കാമോ
വേലിത്തലപ്പിനെ?

ഒരുവട്ടം വെടിപ്പാക്കിയാല്‍
ഇടംമാറ്റികെട്ടുമൊ?

നോട്ടം പാളുന്നു വാവുനാളുകളില്‍
വലിച്ചൊന്നിടാമൊ ജാലകവിരികള്‍?

അയവെട്ടലേറിയാല്‍
അറുക്കാന്‍ കൊടുക്കുമൊ?

ഉറയായി ഓര്‍ത്തുവയ്ക്കുമോ
കയററ്റം കൈവിട്ടാലും?

© ഉമ രാജീവ്
മൂലകൃതി: ഇടം മാറ്റിക്കെട്ടൽ
പ്രസാധകർ: ഡിസി ബുക്ക്സ്