ലൗകികം

പി. എം ഗോവിന്ദനുണ്ണി

ഉറപ്പുള്ള ഉയരങ്ങളില്‍നിന്ന്‌
ആഴങ്ങളിലേയ്ക്ക്‌ എടുത്തെറിയപ്പെടാന്‍
വീര്‍പ്പുമുട്ടിനിന്ന ഒരു ശില,

മുകളിലേയ്ക്ക്‌ ഇഴഞ്ഞുകയറാന്‍ തിടുക്കുന്ന
പഴുത്ത വള്ളിത്തല,

മലയിടിച്ചിലിനുശേഷമുള്ള നീര്‍ക്കൊഴുപ്പില്‍
പുല്‍ക്കൊടിയെ പുണര്‍ന്ന രൂപത്തില്‍
ഒരു പുഴു

അനക്കമില്ല

മരിച്ചിട്ടുണ്ടാകും.

© പി എം ഗോവിന്ദനുണ്ണി