നല്ല ദിവസങ്ങൾ
— അഭിലാഷ് മേലേതില്‍
തെരൂന് ബീതില്ല്യ
തെരൂല് വെട്ടല്ല്യ
തെരൂന്റ അറ്റം അടച്ചിക്ക്ണ്
തെരൂല് ഒച്ചനക്കം ല്ല
വല്ലിമ്മിം വല്ല്യുപ്പയും
പറയാത്ത പാരാതിയില്ല
ഒരൂസം ഓല് വന്നു
വയസ്സനും വയസ്സത്തിക്കും
ഏടേം പോകാൻ പററീല
സുബൈർ ബരട്ടെന്നും പറഞ്ഞിട്ടിരുന്ന്
വയസ്സന്റെ തലക്കു ഓര് മരമുട്ടിക്കടിച്ച്
അടഞ്ഞ അറ്റത്തെ മതിലിൽ
കൈ വച്ചു നിന്ന് വയസ്സൻ
സാറ്റ് കളിക്കണ കുട്ട്യൊളെ പോല
ഒരു കളീലെങ്കിലും ജയിച്ച പോല
ഉമ്മാന്റെ നെഞ്ചത്ത് ഒരുത്തൻ ചവിട്ടി
വെറൊരുത്തൻ കത്തി പിടിയോളം താത്തി
അപ്പൊരുത്തനു ഓലെ മേലെ കേറണം
പിന്നെ കൂടള്ളോർക്കും
വയസ്സൻ എടറി നോക്കുമ്പൊ
കുട്ട്യോളു വയസ്സത്തിയെ മുത്തിമുത്തിയെടുക്കുകയാണ്
പല്ലില്ലാ തൊള്ളേല് ചിരിച്ച് കൊഴഞ്ഞ്
അയാള്‍ മയ്യത്തായി
മീശ മുളക്കാത്ത കുട്ട്യോളാണ്
വല്ലിമ്മാന്റെ നെഞ്ചു ചുരന്ന് ചുരന്നു
ചോര എമ്പാടും ഒഴുകി
ഓല് വയസ്സനെ ഒന്നു പാളി നൊക്കി
ഒന്നും കാണാൻ ബയ്യാണ്ട് കണ്ണടച്ചു കിടപ്പാണ്
ബതിരീങ്ങളേ, ഉമ്മ വിളിച്ചു
വിളി ചെയ്ത്താന്മാരുടെ ചിരിയെടുത്തു
പൊറ്റാളിലെ ബൂമിം തെരും പെളർന്ന്
അന്നേരം കുട്ട്യൊളും പെണ്ണുങ്ങളും
ആകാശത്തിക്ക് പാറാൻ തുടങ്ങി
© അഭിലാഷ് മേലേതില്‍
തെരൂന് ബീതില്ല്യ
തെരൂല് വെട്ടല്ല്യ
തെരൂന്റ അറ്റം അടച്ചിക്ക്ണ്
തെരൂല് ഒച്ചനക്കം ല്ല
വല്ലിമ്മിം വല്ല്യുപ്പയും
പറയാത്ത പാരാതിയില്ല
ഒരൂസം ഓല് വന്നു
വയസ്സനും വയസ്സത്തിക്കും
ഏടേം പോകാൻ പററീല
സുബൈർ ബരട്ടെന്നും പറഞ്ഞിട്ടിരുന്ന്
വയസ്സന്റെ തലക്കു ഓര് മരമുട്ടിക്കടിച്ച്
അടഞ്ഞ അറ്റത്തെ മതിലിൽ
കൈ വച്ചു നിന്ന് വയസ്സൻ
സാറ്റ് കളിക്കണ കുട്ട്യൊളെ പോല
ഒരു കളീലെങ്കിലും ജയിച്ച പോല
ഉമ്മാന്റെ നെഞ്ചത്ത് ഒരുത്തൻ ചവിട്ടി
വെറൊരുത്തൻ കത്തി പിടിയോളം താത്തി
അപ്പൊരുത്തനു ഓലെ മേലെ കേറണം
പിന്നെ കൂടള്ളോർക്കും
വയസ്സൻ എടറി നോക്കുമ്പൊ
കുട്ട്യോളു വയസ്സത്തിയെ മുത്തിമുത്തിയെടുക്കുകയാണ്
പല്ലില്ലാ തൊള്ളേല് ചിരിച്ച് കൊഴഞ്ഞ്
അയാള്‍ മയ്യത്തായി
മീശ മുളക്കാത്ത കുട്ട്യോളാണ്
വല്ലിമ്മാന്റെ നെഞ്ചു ചുരന്ന് ചുരന്നു
ചോര എമ്പാടും ഒഴുകി
ഓല് വയസ്സനെ ഒന്നു പാളി നൊക്കി
ഒന്നും കാണാൻ ബയ്യാണ്ട് കണ്ണടച്ചു കിടപ്പാണ്
ബതിരീങ്ങളേ, ഉമ്മ വിളിച്ചു
വിളി ചെയ്ത്താന്മാരുടെ ചിരിയെടുത്തു
പൊറ്റാളിലെ ബൂമിം തെരും പെളർന്ന്
അന്നേരം കുട്ട്യൊളും പെണ്ണുങ്ങളും
ആകാശത്തിക്ക് പാറാൻ തുടങ്ങി
© അഭിലാഷ് മേലേതില്‍