നിശ്ചലം
— പി. എം ഗോവിന്ദനുണ്ണി
നടുക്കൊരാമ്പലും
വിടർന്നുലഞ്ഞില്ല
നിലാവിലെത്രയും
കുളിർത്തു നിന്നില്ല.
അകത്ത് മത്സ്യങ്ങൾ
പുളയ്ക്കുമ്പോൾ പുളി-
പ്പെഴുന്ന നീരൊഴു-
ക്കുണർന്നു കണ്ടില്ല.
ഒരു മൃഗംപോലും
കടവോളം വന്നു
മടങ്ങിക്കണ്ടില്ല.
മൃഗനയനിമാ-
രൊരിക്കൽ പോലുമീ
ജലത്തിൽ സ്നാനത്തിൻ
സുഖമറിഞ്ഞില്ല.
ഒരു പൊന്മാൻ ധ്യാനി-
ച്ചിരുന്നില്ലാ കരയ്ക്ക്,
ഒരാർദ്രചന്ദ്രനും
പ്രതിഫലിച്ചില്ലാ
ജലത്തിൽ,
വർഷത്തെ-
ക്കരഞ്ഞുണർത്തുന്ന
തവളകൾ പോലും
ഉണർന്നിരുന്നില്ല.
ഇനി പുലരികൾ
തുടുക്കുമ്പോൾ
വെയിൽ കനക്കുമ്പോൾ
പൊള്ളിക്കുറുകുമീ
ജലപ്പരപ്പിൽ
പായലിനിടയിലൂടെ വ-
ന്നൊളിഞ്ഞു നോക്കുമീ
കറുത്ത നേത്രങ്ങൾ
ജലാശയം വറ്റി-
വരളും മുമ്പിരു-
ചിറകുമായ് വാനിൽ
പറന്നുയർന്നെങ്കിൽ!
2002 © പി എം ഗോവിന്ദനുണ്ണി
മൂലകൃതി: നിശ്ചലം
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ
നടുക്കൊരാമ്പലും
വിടർന്നുലഞ്ഞില്ല
നിലാവിലെത്രയും
കുളിർത്തു നിന്നില്ല.
അകത്ത് മത്സ്യങ്ങൾ
പുളയ്ക്കുമ്പോൾ പുളി-
പ്പെഴുന്ന നീരൊഴു-
ക്കുണർന്നു കണ്ടില്ല.
ഒരു മൃഗംപോലും
കടവോളം വന്നു
മടങ്ങിക്കണ്ടില്ല.
മൃഗനയനിമാ-
രൊരിക്കൽ പോലുമീ
ജലത്തിൽ സ്നാനത്തിൻ
സുഖമറിഞ്ഞില്ല.
ഒരു പൊന്മാൻ ധ്യാനി-
ച്ചിരുന്നില്ലാ കരയ്ക്ക്,
ഒരാർദ്രചന്ദ്രനും
പ്രതിഫലിച്ചില്ലാ
ജലത്തിൽ,
വർഷത്തെ-
ക്കരഞ്ഞുണർത്തുന്ന
തവളകൾ പോലും
ഉണർന്നിരുന്നില്ല.
ഇനി പുലരികൾ
തുടുക്കുമ്പോൾ
വെയിൽ കനക്കുമ്പോൾ
പൊള്ളിക്കുറുകുമീ
ജലപ്പരപ്പിൽ
പായലിനിടയിലൂടെ വ-
ന്നൊളിഞ്ഞു നോക്കുമീ
കറുത്ത നേത്രങ്ങൾ
ജലാശയം വറ്റി-
വരളും മുമ്പിരു-
ചിറകുമായ് വാനിൽ
പറന്നുയർന്നെങ്കിൽ!
2002 © പി എം ഗോവിന്ദനുണ്ണി
മൂലകൃതി: നിശ്ചലം
പ്രസാധകർ: കറന്റ് ബുക്ക്സ്, തൃശൂർ