ഒരിക്കല്‍ ഒരു ഉറുമ്പ്
— ശ്യാം സുധാകര്‍
ഒരു കൈ തിടുക്കത്തില്‍ വന്ന്
ജനല്‍ കുറ്റിയിടാന്‍ തുടങ്ങുന്നു
എന്താണ് തന്റെ നേര്‍ക്ക് വരുന്നത് എന്ന്
ആ ഉറുമ്പ് തുറിച്ചു നോക്കുന്നു,
പിന്നിലേക്ക് വലിയുന്നു
കടിച്ചു പിടിച്ചിട്ടുള്ള പഞ്ചസാരത്തരി
ഉപേക്ഷിക്കാതെ തന്നെ
അത് ആ ദ്വരത്തിനുള്ളില്
വെപ്രാളപ്പെടുന്നു
നൃത്തം വെക്കുന്നു,
കുറ്റി അടുത്ത് കൊണ്ടിരിക്കുന്നു
ചേംബര്‍ ചെറുതാവുന്നു
വായുമര്‍ദം കൂടുന്നു
ചുടു കൂടുന്നു
പടപടപ്പ് കൂടുന്നു
ക്രിസ്റ്റലിനു ഒന്നും സംഭവിക്കാതിരിക്കാന്‍
പുറംകാലുകൊണ്ട് കുറ്റി തള്ളിമാറ്റാന്‍ ശ്രമിക്കുന്നു
ശ്രമിക്കുന്നു,
ശ്രമിക്കുന്നു
***
മഴ വഴിമാറി പോയി
ആരോ ജനാല തുറന്നു വെക്കുന്നു
സുഹൃത്തേ,
ആരാണ് ആ പഞ്ചസാരത്തരി
അവിടെ കൊണ്ടുപോയി വച്ചത്?
© ശ്യാം സുധാകർ
ഒരു കൈ തിടുക്കത്തില്‍ വന്ന്
ജനല്‍ കുറ്റിയിടാന്‍ തുടങ്ങുന്നു
എന്താണ് തന്റെ നേര്‍ക്ക് വരുന്നത് എന്ന്
ആ ഉറുമ്പ് തുറിച്ചു നോക്കുന്നു,
പിന്നിലേക്ക് വലിയുന്നു
കടിച്ചു പിടിച്ചിട്ടുള്ള പഞ്ചസാരത്തരി
ഉപേക്ഷിക്കാതെ തന്നെ
അത് ആ ദ്വരത്തിനുള്ളില്
വെപ്രാളപ്പെടുന്നു
നൃത്തം വെക്കുന്നു,
കുറ്റി അടുത്ത് കൊണ്ടിരിക്കുന്നു
ചേംബര്‍ ചെറുതാവുന്നു
വായുമര്‍ദം കൂടുന്നു
ചുടു കൂടുന്നു
പടപടപ്പ് കൂടുന്നു
ക്രിസ്റ്റലിനു ഒന്നും സംഭവിക്കാതിരിക്കാന്‍
പുറംകാലുകൊണ്ട് കുറ്റി തള്ളിമാറ്റാന്‍ ശ്രമിക്കുന്നു
ശ്രമിക്കുന്നു,
ശ്രമിക്കുന്നു
***
മഴ വഴിമാറി പോയി
ആരോ ജനാല തുറന്നു വെക്കുന്നു
സുഹൃത്തേ,
ആരാണ് ആ പഞ്ചസാരത്തരി
അവിടെ കൊണ്ടുപോയി വച്ചത്?
© ശ്യാം സുധാകർ