തഴപ്പ്
— രാഹുൽ ഗോവിന്ദ്
ചില പാറകളിൽ
നനവൊപ്പിക്കുന്നൊരു
വേലയുണ്ട്.
പരുപരുത്ത,
ആണ്ടുകളുടെ
തഴമ്പടിഞ്ഞ
ഉള്ളറയിലേക്ക്
തുളയുന്ന തണുപ്പിന്റെ
വേര്
ആഴത്തിലേക്ക് നീണ്ടു
ചെല്ലുന്ന വിത്ത്
മൗനത്തിലൊരു
പച്ചമഴ
വരല്ച്ചയിൽ പൂത്ത
അരുവിയുടെ
കാല്‍പ്പാട്
മുരടിച്ചു പോകാനിടയുണ്ട്,
വെയിലെടുക്കാനും,
'ചിലപ്പോൾ'
എന്ന വാക്കിലാണ്
കാര്യം,
© രാഹുൽ ഗോവിന്ദ്
ചില പാറകളിൽ
നനവൊപ്പിക്കുന്നൊരു
വേലയുണ്ട്.
പരുപരുത്ത,
ആണ്ടുകളുടെ
തഴമ്പടിഞ്ഞ
ഉള്ളറയിലേക്ക്
തുളയുന്ന തണുപ്പിന്റെ
വേര്
ആഴത്തിലേക്ക് നീണ്ടു
ചെല്ലുന്ന വിത്ത്
മൗനത്തിലൊരു
പച്ചമഴ
വരല്ച്ചയിൽ പൂത്ത
അരുവിയുടെ
കാല്‍പ്പാട്
മുരടിച്ചു പോകാനിടയുണ്ട്,
വെയിലെടുക്കാനും,
'ചിലപ്പോൾ'
എന്ന വാക്കിലാണ്
കാര്യം,
© രാഹുൽ ഗോവിന്ദ്