മേഘങ്ങൾക്കിടയിൽ...
— രഗില സജി
മേഘങ്ങൾക്കിടയിൽ
കുരുങ്ങിക്കിടന്ന
ഒരു ചിറക്
മണ്ണിലേക്കു വീഴുന്നു,
വീണിടം താഴ്ന്നു പോകുന്നു.
ഭൂമിയുടെ ഗർഭത്തിലെ
നേർത്ത ഒച്ചയിൽ
ഒരു ഉറവ പൊട്ടുന്നു,
വലിയ ചില്ലകളുള്ള
ഒരു പക്ഷി
ആകാശം തൊടുന്നു.
© രഗില സജി
മേഘങ്ങൾക്കിടയിൽ
കുരുങ്ങിക്കിടന്ന
ഒരു ചിറക്
മണ്ണിലേക്കു വീഴുന്നു,
വീണിടം താഴ്ന്നു പോകുന്നു.
ഭൂമിയുടെ ഗർഭത്തിലെ
നേർത്ത ഒച്ചയിൽ
ഒരു ഉറവ പൊട്ടുന്നു,
വലിയ ചില്ലകളുള്ള
ഒരു പക്ഷി
ആകാശം തൊടുന്നു.
© രഗില സജി