കാറ്റിലുലയുന്ന ഒരു മരം...

രഗില സജി

കാറ്റിലുലയുന്ന ഒരു മരം,
ആകാശം അളന്നെടുക്കുന്ന
ഒരു പക്ഷി,

ഞാൻ കണ്ണുകളടച്ചു
ബുദ്ധനെ സ്മരിച്ചു.

അന്ന് പുലർച്ചെ കണ്ട
സ്വപ്നത്തിലെ ചിലന്തി
പൊട്ടിയ വല വീണ്ടും
നെയ്തെടുക്കുന്നു.

© രഗില സജി