ഒരു മീനതിന്റെ ജീവനെ

രഗില സജി

തോട്ടുവെള്ളം,
പുഴവെള്ളം,
കായൽ,
കടൽവെള്ളം

ഒരു മീൻ അതിന്റെ ജീവനെ
പലതായി ഓർത്തെടുക്കുന്നു.

കറിവെള്ളത്തിൽ,
ഉമിനീരിൽ
അലിയിച്ചുകളയുന്നു.

© രഗില സജി