തിരിച്ചറിയൽ രേഖ എന്ന നിലയിൽ

— ടി. പി വിനോദ്
                                                                                                                                 
വിദൂരതയുടെ
വിരലടയാളം
ഇവിടം

വേറൊരിടത്തും
ആവർത്തിച്ചിട്ടില്ലാത്ത
വളവുകളും ഞൊറികളും
ഇവിടത്തെ
വസ്തുക്കൾ, വിധാനങ്ങൾ

നിങ്ങളുടെ മനസ്സ്
എന്തിനുള്ള
മഷിയായിരുന്നെന്ന്
ഇനിയും
സംശയിക്കരുത്

© 2017, ടി. പി വിനോദ്